Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:39 AM GMT Updated On
date_range 2017-06-24T15:09:33+05:30റോട്ടറി ക്ലബ് 'ഹാപ്പി സ്കൂൾ' പദ്ധതിക്ക് തുടക്കം
text_fieldsകോതമംഗലം: റോട്ടറി ക്ലബിെൻറ 'ഹാപ്പി സ്കൂൾ' പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കമായി. കോതമംഗലം സർക്കാർ എൽ.പി.ജി സ്കൂളിൽ പെൺകുട്ടികൾക്കുള്ള ശൗചാലയവും മൂത്രപ്പുരയും അടങ്ങുന്ന ശൗചാലയ സമുച്ചയവും കുടിവെള്ള ശുചീകരണ യൂനിറ്റും അടങ്ങിയതാണ് പദ്ധതി. ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡൻറ് ബേസിൽ അബ്രഹാം അധ്യക്ഷത വഹിച്ചു. അംഗങ്ങളായ പോൾസൺ പോൾ, ഡോ. യു.ആർ. മണി, ജെബിൻ മാത്യു, നഗരസഭ അംഗം കെ.വി. തോമസ്, പി.ടി.എ പ്രസിഡൻറ് സീതി, പ്രധാനാധ്യാപിക ജമീല, ജേക്കബ്, മുഹമ്മദ് എന്നിവർ സംസാരിച്ചു. കന്നാരതോട്ടത്തിൽ മയിലെത്തി കോതമംഗലം: സ്വകാര്യവ്യക്തിയുടെ കന്നാരതോട്ടത്തിൽ മയിലെത്തി. മൈലൂർ വട്ടക്കുടിപീടിക പടിയിൽ മാടവനക്കുടി റഫീഖിെൻറ കന്നാരതോട്ടത്തിലാണ് വെള്ളിയാഴ്ച വൈകീട്ടോടെ ആൺമയിലിനെ കണ്ടെത്തിയത്. ഇവിടം വനമേഖലയല്ലാത്തതിനാൽ മയിൽ എങ്ങനെ എത്തിപ്പെെട്ടന്ന് വ്യക്തമല്ല. സ്വകാര്യവ്യക്തികൾ വളർത്തിയിരുന്നതിനെ തുറന്നുവിട്ടതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. EK kmgm Pea coack മൈലൂർ വട്ടക്കുടി പീടികപടിയിൽ കന്നാരതോട്ടത്തിൽ കണ്ടെത്തിയ മയിൽ
Next Story