Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:37 AM GMT Updated On
date_range 24 Jun 2017 9:37 AM GMTഎൽ.എൻ.ജി പൈപ്പ് ലൈൻ, എടമണ്‍-^കൊച്ചി വൈദ്യുതി ലൈന്‍ കമീഷനിങ് അടുത്തവര്‍ഷം ^പോള്‍ ആൻറണി
text_fieldsbookmark_border
എൽ.എൻ.ജി പൈപ്പ് ലൈൻ, എടമണ്‍--കൊച്ചി വൈദ്യുതി ലൈന്‍ കമീഷനിങ് അടുത്തവര്‍ഷം -പോള്‍ ആൻറണി കൊച്ചി: സംസ്ഥാനത്ത് വ്യവസായവത്കരണത്തിന് ശക്തമായ നടപടി സ്വീകരിക്കാനാണ് സര്‍ക്കാറിെൻറ തീരുമാനമെന്ന്് വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറി പോള്‍ ആൻറണി. പ്രതിഷേധങ്ങളടക്കം പല കാരണങ്ങള്‍കൊണ്ടും ഏറെക്കാലമായി മുടങ്ങിയ ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി, കൂടങ്കുളത്തുനിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള എടമണ്‍-കൊച്ചി 400 മെഗാവാട്ട് ട്രാന്‍സ്മിഷന്‍ ലൈന്‍ എന്നിവ പൂര്‍ത്തിയാക്കും. അടുത്തവര്‍ഷം മാര്‍ച്ച് 31ന് മുമ്പ് ഇവ കമീഷന്‍ ചെയ്യാനാണ് സര്‍ക്കാറിെൻറ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെൻറ് അസോസിയേഷെൻറ (കെ.എം.എ) വജ്ര ജൂബിലിയാഘോഷങ്ങളും വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് അനിവാര്യമെന്നും മികച്ചവയെന്നും വിലയിരുത്തലോടെ മുന്നോട്ടുെവച്ച പദ്ധതികള്‍ നടപ്പാക്കുകതന്നെ ചെയ്യും. പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിരഭിപ്രായങ്ങളും വിയോജിപ്പുകളും തീര്‍ച്ചയായും സര്‍ക്കാര്‍ പരിഗണിക്കും. എന്നാൽ, വ്യവസായവളര്‍ച്ച കൂടിയേ തീരൂ എന്നതിനെ ഭൂരിഭാഗം ജനങ്ങളും പിന്തുണക്കുന്നുണ്ട്- -അദ്ദേഹം അഭിപ്രായപ്പെട്ടു. കെട്ടിടങ്ങളുടെ പ്ലാനുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള പഞ്ചായത്തുകളുടെ ലൈസന്‍സിങ് സംവിധാനം ഇൻറലിജൻറ് സോഫ്റ്റ്വെയര്‍ രീതിയിലേക്ക് മാറുകയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ലഡാക്--ലേ-കാര്‍ഗില്‍ സ്വയംഭരണ ഗിരി വികസനസമിതി ഉപദേഷ്ടാവുമായ അംബാസഡര്‍ ഡോ. ദീപക് വോറ മുഖ്യപ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡൻറ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ കെ. നന്ദകുമാറിന് ഐ.ടി ലീഡര്‍ഷിപ് അവാര്‍ഡ് പോള്‍ ആൻറണി സമ്മാനിച്ചു. മാനേജ്മെൻറ് ലീഡര്‍ഷിപ് അവാര്‍ഡ് കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിന് പിന്നീട് സമ്മാനിക്കും. കെ.എം.എ വൈസ് ചെയര്‍മാന്‍ വിവേക് കൃഷ്ണ ഗോവിന്ദ്, സെക്രട്ടറി ആര്‍. മാധവ്ചന്ദ്രന്‍, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജിബു പോള്‍, കെ.എം.എ മുന്‍ പ്രസിഡൻറ് ആര്‍. രാജ്‌മോഹന്‍ നായര്‍, വജ്രജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് കെ. പണിക്കര്‍, കെ.എം.എ ഭാരവാഹികളായ ക്യാപ്‌റ്റൻ കെ.സി. സിറിയക്, ഷമീം റഫീഖ്, കെ.എസ്. ജയിംസ്‌റ്റിന്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story