Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:07 PM IST Updated On
date_range 24 Jun 2017 3:07 PM ISTജോലി വാഗ്ദാനം പാഴ്വാക്കായി; മരം വീണ് മരിച്ച സുരേഷിെൻറ കുടുംബം ദുരിതത്തില്‍
text_fieldsbookmark_border
ആലുവ: അധികൃതരുടെ സഹായവാഗ്ദാനം പാഴായതോടെ, മരം വീണ് മരിച്ച സുരേഷിെൻറ കുടുംബത്തിന് ദുരിതജീവിതം. ആലുവ എസ്.എന്‍ പുരം ആയുര്‍വേദ ആശുപത്രിക്ക് സമീപം വാടകക്ക് താമസിച്ചിരുന്ന ആലുവ അസീസി ലെയ്നില്‍ ദേശത്ത് വീട്ടില്‍ ടി.കെ. സുരേഷാണ് (45) കഴിഞ്ഞവര്‍ഷം ജൂണ്‍ 23ന് മരിച്ചത്. റോഡരികിലെ തണല്‍മരം ദേഹത്തേക്ക് വീണാണ് വര്‍ക്ക്‌ഷോപ് ജീവനക്കാരനായ സുരേഷ് മരിച്ചത്. ദുരന്തമുണ്ടായപ്പോള്‍ സിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടുതവണ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സിനി ജോലി നല്‍കണമെന്ന് അഭ്യർഥിച്ചു. പരിഗണിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സംഭവം നടന്ന് ഒരുവർഷം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. അധികൃതരുടെ കനിവ് കാത്ത് സുരേഷിെൻറ ഭാര്യയും രണ്ടുമക്കളും ഇപ്പോഴും വാടകവീട്ടിൽ ദുരിതംപേറി ജീവിക്കുകയാണ്. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളില്‍ ഒന്നിലും ഏഴിലും പഠിക്കുകയാണ് കുട്ടികൾ. സുരേഷിെൻറ മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സിനിക്ക് നല്‍കിയ രണ്ട് ലക്ഷം രൂപയില്‍നിന്നാണ് വീടിെൻറ വാടകയും വീട്ടുചെലവും നടത്തുന്നത്. ഉടൻ ജോലി കിട്ടിയില്ലെങ്കിൽ ഇവർ തെരുവിലേക്ക് ഇറങ്ങേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story