Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണങ്ങൾ നൽകി

പഠനോപകരണങ്ങൾ നൽകി

text_fields
bookmark_border
ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം വായനശാലയുടെ ആഭിമുഖ്യത്തിൽ തുരുത്ത് ഗ്രാമത്തിലെ കെ.വൈ.എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് . ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് പി.സി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഗായത്രി വാസൻ, പ്രധാനാധ്യാപിക ഷേർളി ജോസഫ്, വായനശാല സെക്രട്ടറി കെ.പി. അശോകൻ, ജോയൻറ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കാർഷികയന്ത്രങ്ങൾ കൈമാറി ആലുവ: കുട്ടമശേരി പാടശേഖരസമിതിക്ക് കാർഷികയന്ത്രങ്ങൾ കൈമാറി. കീഴ്മാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി അനുവദിച്ച ടില്ലർ, നടീൽ യന്ത്രങ്ങൾ എന്നിവയാണ് നൽകിയത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്‌ദുൽ മുത്തലിബ് യന്ത്രങ്ങൾ കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സൗജത്ത് ജലീൽ, സ്‌ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് അശോകൻ, വി.വി. മന്മഥൻ,കൃഷി ഓഫിസർ പി.എം. സാഹിദ, എം. മീതിയൻപിള്ള, എം.എൻ. ബാലകൃഷ്ണൻ, പി.കെ. മുഹമ്മദ് സിദ്ദീഖ്, ജോസഫ് ജെ. മനയിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story