Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:34 AM GMT Updated On
date_range 24 Jun 2017 9:34 AM GMTസായാഹ്ന ധർണയും പ്രാർഥന യജ്ഞവും
text_fieldsbookmark_border
അങ്കമാലി: കോൺഗ്രസ് ന്യൂനപക്ഷ സെൽ കറുകുറ്റി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഫാ.ടോം ഉഴുന്നാലിലിെൻറ മോചനത്തിന് സംഘടിപ്പിച്ചു. കറുകുറ്റി റെയിൽവേ സ്റ്റേഷൻ കവലയിൽ നടന്ന ധർണ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ.ടോം ഉഴുന്നാലിെൻറ മോചനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നും ഇന്ത്യയിൽ മൃഗങ്ങൾക്ക്്് കിട്ടുന്ന പരിഗണനപോലും ജനത്തിന് ലഭിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞു. കറുകുറ്റി മണ്ഡലം പ്രസിഡൻറ് റോയി ഗോപുരത്തിങ്കൽ അധ്യക്ഷത വഹിച്ചു. സുബോധന ഡയറക്ടർ ഫാ.ഷിനു ഉതുപ്പാൻ പ്രാർഥന യജ്ഞത്തിന് നേതൃത്വം നൽകി. മുൻ എം.എൽ.എ പി.ജെ. ജോയി, കെ.എസ്. ഷാജി, ഷൈജോ പറമ്പി, കെ.പി. പോളി, ഷാജു വി. തെക്കേക്കര, ജോണി പള്ളിപ്പാടൻ, സി.പി. സെബാസ്റ്റ്യൻ, കെ.വി. ജേക്കബ്, പി.എൽ. ഡേവിസ്, ജോഷി പറേക്കാരൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story