Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:33 AM GMT Updated On
date_range 2017-06-24T15:03:04+05:30പിതാവിനൊപ്പം സഞ്ചരിച്ച എട്ട് വയസ്കാരിയെ ശല്യം ചെയ്തയാൾ പിടിയിൽ
text_fieldsഅങ്കമാലി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവാവ് പിതാവിനൊപ്പം സഞ്ചരിച്ച എട്ട് വയസ്സുകാരിയെ ശല്യം ചെയ്തെന്ന പരാതിയിൽ അറസ്്റ്റിലായി. മൂക്കന്നൂര്‍ കാളാര്‍കുഴി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തുറവൂര്‍ സ്വദേശി കുരിശുങ്കല്‍ വീട്ടില്‍ ബെന്നിയെയാണ് (36) അങ്കമാലി സര്‍ക്കിൾ ഇന്‍സ്പെക്ടര്‍ എസ്.മുഹമ്മദ് റിയാസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അരയിലൂടെ രണ്ട് ൈകയും ചേര്‍ത്ത് പിടിച്ചാണ് ഉപദ്രവിച്ചത്. അന്നേരം ശ്വാസതടസ്സം അടക്കം കുട്ടിക്ക് പ്രയാസം അനുഭവപ്പെട്ടെങ്കിലും മൗനം പാലിച്ചു. വീട്ടിെലത്തിയ ശേഷം കുട്ടിക്ക് മാനസികാസ്വസ്ഥത നേരിട്ടു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തുകയും, പിതാവിെൻറ പരാതിയെത്തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യുതി മുടങ്ങും അങ്കമാലി: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ കരയാംപറമ്പ് സൊസൈറ്റികവല, വാപ്പാലശ്ശേരി തുരുത്ത്, കയ്യാലപ്പടി എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Next Story