Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിവില്‍ സ്​റ്റേഷൻ...

സിവില്‍ സ്​റ്റേഷൻ ലിഫ്റ്റ് പണിമുടക്കി; അഞ്ചുപേർ കുടുങ്ങിയത് അരമണിക്കൂർ

text_fields
bookmark_border
കാക്കനാട്: സിവില്‍ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങള്‍ക്കെത്തിയവര്‍ അരമണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങി. വൈദ്യുതി നിലച്ചതിനെത്തുടര്‍ന്ന് ലിഫ്റ്റി​െൻറ പ്രവർത്തനം നിലക്കുകയായിരുന്നു. ഒരുസ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരാണ് ലിഫ്റ്റിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. ബഹളം കേട്ടതിനെത്തുടർന്ന് ലിഫ്റ്റ് ഓപറേറ്റര്‍ എത്തി ഇവരെ പുറത്തെത്തിച്ചു. സിവില്‍ സ്റ്റേഷൻ പുതിയ േബ്ലാക്കിലെ ലിഫ്റ്റില്‍ കയറി മുകളിലേക്ക് പോയവരാണ് രണ്ടാം നിലയിലെത്തുന്നതിനുമുമ്പ് കുടുങ്ങിയത്. ലിഫ്റ്റി​െൻറ വാതില്‍ കുത്തിത്തുറന്ന് സ്റ്റാളുകൾക്ക് മുകളിലൂടെയാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ഒന്നും രണ്ടും നിലയുടെ ഇടക്കാണ് ലിഫ്റ്റ് നിശ്ചലമായത്. വൈദ്യുതി തകരാറുണ്ടായാല്‍ പ്രവര്‍ത്തിപ്പിക്കാന്‍ കൂറ്റന്‍ ജനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത്യാവശ്യഘട്ടത്തില്‍ ഇവ പ്രവർത്തിക്കാതിരുന്നത് ജനങ്ങളിൽ പ്രതിഷേധമുയർത്തി. സിവില്‍ സ്റ്റേഷൻ പുതിയ ബ്ലോക്കിലെ ലിഫ്റ്റുകള്‍ മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പഴയ ബ്ലോക്കിലെ രണ്ട് ലിഫ്റ്റ് അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS
Next Story