Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവരട്ടാര്‍ പുനരുജ്ജീവന...

വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങൾക്ക്​ തുടക്കം

text_fields
bookmark_border
ചെങ്ങന്നൂർ: -തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തി​െൻറയും കുറ്റൂര്‍ ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തില്‍ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൈയ്യില്‍ തോട് കൊന്നയില്‍ പള്ളത്ത് ഭാഗത്ത് അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എൽ.എ നിര്‍വഹിച്ചു. വഞ്ചിപ്പാട്ടി​െൻറ അകമ്പടിയോടെയായിരുന്നു ഉദ്ഘാടന ചടങ്ങ്. ആദ്യത്തെ 'വരട്ടെ ആർ' ഗ്രൂപ്പിന് പുറമേ 'വരട്ടെ വരട്ടാർ' എന്ന വാട്സാപ് കൂട്ടായ്മയിലും കൂടിയാണ് ഈ മേഖലയിലെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഈ വാട്സാപ് കൂട്ടായ്മയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾ 9947734782 എന്ന നമ്പറിലേക്ക് പേരുവിവരങ്ങൾ മെസേജ് ആയി നൽകണം. തൈയ്യിൽ തോട് കൊന്നയിൽ പള്ളത്ത് ഭാഗം മുതൽ താഴേക്കുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ ബാർജ് ഘടിപ്പിച്ച ഹിറ്റാച്ചി എത്തും. നടനും എം.പിയുമായ സുരേഷ് ഗോപി മകളുടെ പേരിലുള്ള ട്രസ്റ്റിൽനിന്ന് 25,000 രൂപ നൽകാമെന്ന് അറിയിച്ചു. കുറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീലേഖ രഘുനാഥ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രസന്ന സതീഷ്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡൻറ് രശ്മി സുഭാഷ്, ആക്ടിങ് വൈസ് പ്രസിഡൻറ് മനു തെക്കേടത്ത്, ജനപ്രതിനിധികളായ അജികുമാർ, ഹരികൃഷ്ണന്‍, ഈ പഞ്ചായത്തുകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ശ്രീരാജ് ശ്രീവിലാസം, അക്ഷയ പമ്പ മിഷന്‍ കാര്യദര്‍ശി പ്രവീണ്‍ ശങ്കരമംഗലം, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരായ പ്രസന്നകുമാർ, എ.പി. ശ്രീധരന്‍, കെ.കെ. രാമകൃഷ്ണ പിള്ള, ജോണ്‍ പി. ജോണ്‍, സിബി സാം, ഇരമല്ലിക്കര അയ്യപ്പ കോളജ് പ്രഫസർമാർ, ഇരു പഞ്ചായത്തിലെയും തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബഹുസ്വരതയും പൗരാണിക പാരമ്പര്യതയും ഉൾക്കൊള്ളണം -മാർ കൂറിലോസ് ചെങ്ങന്നൂർ: ഭാരതത്തി​െൻറ ബഹുസ്വരതയും പൗരാണിക പാരമ്പര്യങ്ങളും ഉൾക്കൊണ്ട് സമൂഹത്തെ വളർത്തിയെടുക്കണമെന്ന് തിരുവല്ല അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് അഭിപ്രായപ്പെട്ടു. മാന്നാർ പരുമല ദേവസ്വം ബോർഡ് പമ്പ കോളജിൽ പൂർവ വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകദൈവത്തിലുള്ള ശ്രേഷ്ഠമായ ഇസ്ലാം മതവിശ്വാസം വളരെയധികം പ്രധാനപ്പെട്ടതാണ്. ഹൃദയത്തിലുള്ള നന്മകൾ പങ്കുവെക്കലി​െൻറ സമയത്ത് സംഘടിപ്പിക്കുന്ന ഇതേപോലെയുള്ള കൂട്ടായ്മകൾ പരമപ്രധാനമാണെന്ന് തിരുമേനി ചൂണ്ടിക്കാട്ടി. അഡ്വ. എൻ. ഷൈലാജ് അധ്യക്ഷത വഹിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തി. ഇഫ്താർ സംഗമം അഡ്വ. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇമാം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഷറഫ് മൗലവി മൂവാറ്റുപുഴ റമദാൻ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡൻറുമാരായ ഷിബു വർഗീസ്, പ്രമോദ് കണ്ണാടിശ്ശേരിൽ, വൈസ് പ്രസിഡൻറ് ഷൈന നവാസ്, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രഫ. അലോഷ്യസ് ലോപ്പസ്, ജോൺ ജേക്കബ് വള്ളക്കാലി, ടി.കെ. ഷാജഹാൻ, അബ്ദുൽ സത്താർ, പി.ബി. ഹാരിസ്, നിരണം രാജൻ, പ്രഫ. കെ. പ്രകാശ്, എസ്. അനിൽ, ഡോ. ഗംഗാദേവി, എ.എം. റഹ്മത്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story