Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅംഗന്‍വാടി ഉദ്ഘാടനം

അംഗന്‍വാടി ഉദ്ഘാടനം

text_fields
bookmark_border
മൂവാറ്റുപുഴ: പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ 56-ാം നമ്പര്‍ അംഗന്‍വാടി എല്‍ദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എൽ.എ ജോസഫ് വാഴക്ക‍​െൻറ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതാണ് അംഗന്‍വാടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്‌സി സ്‌കറിയ അധ്യക്ഷത വഹിച്ചു. ജോസഫ് വാഴയ്ക്കന്‍ മുഖ്യാതിഥിയായി. സജി.കെ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അബ്രഹാം എന്നിവർ പങ്കെടുത്തു. വിമുക്തഭട ഭവന്‍ ഉദ്ഘാടനം മൂവാറ്റുപുഴ: സിവിൽ സ്റ്റേഷന് സമീപം നിർമിച്ച വിമുക്തഭട ഭവന്‍ ഉദ്ഘാടനം ഐ.എൻ.എസ് വെണ്ടുരുത്തി ആൻഡ് സ്റ്റേഷന്‍ കമാന്‍ഡര്‍ ഇ.സി.എച്ച്.എസ്(നേവി) കമഡോര്‍ ജി. പ്രകാശ് നിര്‍വഹിച്ചു. റീജനല്‍ സ​െൻറര്‍ ഇ.സി.എച്ച്.എസ് കമഡോര്‍ എ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷശശിധരന്‍ ലിഫ്റ്റി​െൻറയും വി.എസ്.എം(റിട്ട) കമഡോര്‍ പി.സുരേഷ് സി.എസ്.ഡി കാൻറീന്‍ കെട്ടിടത്തി​െൻറ താക്കോല്‍ദാനവും നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ ബി.എസ്. നായര്‍, ജനറല്‍ സെക്രട്ടറി സി.പി. വിന്‍സൻറ് എന്നിവർ സംസാരിച്ചു. പകർച്ചവ്യാധി: ശുചീകരണവുമായി ഫയർഫോഴ്സും മൂവാറ്റുപുഴ: പകർച്ചവ്യാധികൾ തടയാൻ സഹായവുമായി മൂവാറ്റുപുഴ ഫയർഫോഴ്സും. പരിസര മലിനീകരണം മൂലം പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരത്തിൽ ഫയർഫോഴ്സ് സംഘം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ മണിക്കൂറുകൾ നീണ്ടു . ഗവ. ഹോമിയോ ആശുപത്രി, ജനറൽ ആശുപത്രി പരിസരം വൃത്തിയാക്കി. ഓടകൾ വെള്ളമടിച്ചു വൃത്തിയാക്കി. ശുചിത്വമിഷ‍​െൻറ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫയർ ഓഫിസർ ജോൺ ജി പ്ലാക്കിൽ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story