Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ പോലീസിന്റെ...

മൂവാറ്റുപുഴ പോലീസിന്റെ മൂക്കിനു മുന്നിൽ മോഷണം; സെൻറ് അഗസ്​റ്റ്യന്‍സ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിൽ കള്ളൻ കയറി

text_fields
bookmark_border
മൂവാറ്റുപുഴ: മോഷ്്ടാക്കൾക്കെതിരെ വല വിരിച്ച് നാടുനീളെ കറങ്ങുമ്പോഴും മൂവാറ്റുപുഴ പൊലീസി​െൻറ മൂക്കിനു മുന്നിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രി മൂവാറ്റുപുഴ സ​െൻറ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍സെക്കൻഡറി സ്‌കൂളിലാണ് മോഷണം നടന്നത്. പണം കവര്‍ന്നശേഷം ഫയലുകളെല്ലാം വാരിവിതറിയിട്ടുണ്ട്. താഴുകള്‍ തകര്‍ത്തും വാതിലി​െൻറ കൊളുത്ത് തകര്‍ത്തുമാണ് മോഷണം നടത്തിയത്. പ്ലസ്ടു വിഭാഗത്തിലെ സ്റ്റാഫ് റൂമില്‍നിന്ന് 1000 രൂപയും മോഷ്്ടിച്ചു. സമീപത്തെ ലാബില്‍ കയറി അലമാര കുത്തിപ്പൊളിച്ചെങ്കിലും പണമൊന്നും ലഭിച്ചില്ല. ഹൈസ്‌കൂള്‍ വിഭാഗത്തിലെ കമ്പ്യൂട്ടര്‍ മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കയറി കമ്പ്യൂട്ടര്‍ എടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഓഫിസ് റൂമില്‍ കയറാന്‍ പറ്റാത്തതിനാല്‍ പണമോ സര്‍ട്ടിഫിക്കറ്റുകളോ നഷ്്ടപ്പെട്ടില്ല. എസ്‌.ഐ മനുരാജി​െൻറ നേതൃത്വത്തിലുള്ള സംഘവും ആലുവയില്‍നിന്ന് വിരലടയാള വിദഗ്ധരുമെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story