Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഭ്യന്തര ഇറച്ചി...

ആഭ്യന്തര ഇറച്ചി വ്യാപാര വിപണി കുത്തകകള്‍ക്ക് നല്‍കാൻ കേന്ദ്ര നീക്കം ^കെ. പ്രകാശ്ബാബു

text_fields
bookmark_border
ആഭ്യന്തര ഇറച്ചി വ്യാപാര വിപണി കുത്തകകള്‍ക്ക് നല്‍കാൻ കേന്ദ്ര നീക്കം -കെ. പ്രകാശ്ബാബു ആലപ്പുഴ: കന്നുകാലി കശാപ്പ് നിരോധനത്തിലൂടെ ഇറച്ചി വ്യാപാരത്തി​െൻറ ആഭ്യന്തര വിപണി കുത്തകകള്‍ക്ക് നല്‍കാനാണ് കേന്ദ്രസര്‍ക്കാറി​െൻറ ലക്ഷ്യമെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കെ. പ്രകാശ്ബാബു പറഞ്ഞു. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തി​െൻറ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ബി.എസ്.എൻ.എല്‍ ഓഫിസിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിക്കാനുള്ള നീക്കത്തെ ജനം തള്ളിക്കളഞ്ഞു. ഗ്രാമീണമേഖലയിലെ ഇറച്ചിക്കമ്പോളം ഇല്ലാതാക്കി കോര്‍പറേറ്റ് ഇറച്ചി വ്യാപാരം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടെ ക​െൻറക്കി ചിക്കന്‍പോലെ മാട്ടിറച്ചിക്കും വന്‍വില നല്‍കേണ്ടിവരും. സാധാരണക്കാരന് കുറഞ്ഞവിലയില്‍ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പോഷകമൂല്യങ്ങള്‍ അടങ്ങിയ മാട്ടിറച്ചി അവര്‍ക്ക് അന്യമാകും. പണമുള്ളവന്‍ മാത്രം ബീഫ് കഴിച്ചാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കന്നുകാലികളെ കാലിച്ചന്തകളില്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ കൊല്ലരുെതന്നാണ് ഉത്തരവി​െൻറ ഉള്ളടക്കം. എന്നാൽ, വളര്‍ത്തുന്നവര്‍ക്ക് കൊല്ലാം. വളര്‍ത്തിക്കൊല്ലുക എന്നത് ആർ.എസ്.എസ് രാജ്യവ്യാപകമായി സ്വീകരിച്ചുവരുന്ന ഗൂഢപദ്ധതിയാണ്. രാജ്യത്ത് ദലിതരെയും ന്യൂനപക്ഷങ്ങളെയും അടക്കം കൊല്ലുന്നത് ഇതേപോലെയാണ്. രാജ്യത്തെ ഫെഡറല്‍ തത്ത്വങ്ങളെയും ഭരണഘടന മൂല്യങ്ങളെയും വെല്ലുവിളിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി. ജ്യോതിസ്, എൽ.ഡി.എഫ് നേതാക്കളായ സി.ബി. ചന്ദ്രബാബു, ജി. വേണുഗോപാൽ, കെ.എസ്. പ്രദീപ്കുമാര്‍, സന്തോഷ്‌കുമാര്‍, ചവറ സരസന്‍, ജോസ് കാവനാടന്‍, ജോസഫ് കെ. നെല്ലുവേലി, കെ. സുരേന്ദ്രന്‍, കെ.എന്‍.എ. കരീം, അഡ്വ. വി. മോഹന്‍ദാസ്, അഡ്വ. കെ.എസ്. രവി, വി.എം. ഹരിഹരന്‍, ഡി. ഹര്‍ഷകുമാര്‍, ആര്‍. സുരേഷ്, വി.സി. മധു, ആര്‍. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എൽ.ഡി.എഫ് ജില്ല കണ്‍വീനര്‍ ആര്‍. നാസര്‍ സ്വാഗതം പറഞ്ഞു. പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 58,567 ആയി ആലപ്പുഴ: ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 58,567 ആയി. ഇതിൽ 1035 പേർക്ക് ൈവറൽ പനി സ്ഥിരീകരിച്ചു. ഇതുകൂടാതെ 116 വയറിളക്കരോഗങ്ങളും ഡെങ്കിപ്പനി, എലിപ്പനി കേസുകൾ മൂന്നുവീതവും ചിക്കൻപോക്സ് ഏഴുപേർക്കും പിടിപെട്ടതായി ആരോഗ്യവകുപ്പി​െൻറ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ആകെ 228 ഡെങ്കിപ്പനിയും 139 എലിപ്പനി കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രോഗങ്ങൾതന്നെയാണ് മരണകാരണമാകുന്നത്. ജില്ലയിൽ ഇതുവരെ നാല് മരണമാണ് ഉണ്ടായിരിക്കുന്നത്. പള്ളിപ്പാട്, ആര്യാട്, മണ്ണഞ്ചേരി എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ഡെങ്കിപ്പനി പുതുതായി കണ്ടെത്തിയിരിക്കുന്നത്. ചമ്പക്കുളം, പുന്നപ്ര, പുറക്കാട് മേഖലകളിൽനിന്നുമാണ് എലിപ്പനി ഉണ്ടായിരിക്കുന്നത്. കേരളത്തിലെ മറ്റ് ജില്ലകളോട് താരതമ്യം ചെയ്യുമ്പോൾ എലിപ്പനി രോഗികളിൽ ആലപ്പുഴ മൂന്നാം സ്ഥാനത്താണ്. ഡെങ്കിപ്പനി കേസുകളിൽ എട്ടാം സ്ഥാനത്താണ്. ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ഡെങ്കിപ്പനി ബാധിതർക്ക് രക്തത്തിലെ പ്ലേറ്റ്ലറ്റുകൾ മാറ്റുന്നതിന് ജനറൽ ആശുപത്രിയിൽ സൗകര്യമില്ലാത്തതും രോഗികൾക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. രക്തം മാറ്റുന്നതിന് ആവശ്യമുള്ള രോഗികളെ വണ്ടാനം മെഡിക്കൽ കോളജിലേക്കും മറ്റ് ആശുപത്രികളിലേക്കും മാറ്റുകയാണ് പതിവ്.
Show Full Article
TAGS:LOCAL NEWS 
Next Story