Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:07 PM GMT Updated On
date_range 23 Jun 2017 5:07 PM GMTകുസാറ്റ് േപ്രാ–വൈസ് ചാൻസലർ ഡോ. കെ. പൗലോസ് ജേക്കബിന് യാത്രയയപ്പ്
text_fieldsbookmark_border
കൊച്ചി: മൂന്നര പതിറ്റാണ്ടത്തെ സേവനം പൂർത്തിയാക്കി കുസാറ്റ് േപ്രാ-വൈസ് ചാൻസലർ ഡോ. കെ. പൗലോസ് ജേക്കബ് 25ന് വിരമിക്കുന്നു. കേന്ദ്ര പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആർ.ഡി.ഒ) നേവൽ റിസർച് ബോർഡ് സയൻറിഫിക് കമ്പ്യൂട്ടിങ് ചെയർമാനുമാണ്. 2013 മുതൽ േപ്രാ-വൈസ് ചാൻസലറാണ്. കുസാറ്റിൽ അധ്യാപകനായി 1983ൽ നിയമിതനായ ഡോ. പൗലോസ് ജേക്കബ്, 1994ൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ പ്രഫസറായി. കുസാറ്റിൽനിന്ന് കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ആദ്യത്തെ പി.എച്ച്ഡി കരസ്ഥമാക്കിയ ഇദ്ദേഹം കുസാറ്റിെൻറ ഡിജിറ്റൽ കേന്ദ്രമായ സി.ഐ.ആർ.എം ഡയറക്ടറായിരുന്നു. സർവകലാശാലയിലെ എൻജിനീയറിങ്ങിെൻറയും ടെക്നോളജിയുടെയും ഫാക്കൽറ്റി ഡീനും അക്കാദമക് കൗൺസിൽ, സെനറ്റ്, സിൻഡിക്കേറ്റ്, യു.ജി.സി സ്റ്റാൻഡിങ് കമ്മിറ്റി എന്നിവയിൽ അംഗവുമാണ്. വിവരസാങ്കേതിക രംഗത്ത് സുപ്രധാനമായ നിരവധി ഗവേഷണങ്ങൾ നടത്തിയ ഇദ്ദേഹം 120 ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ഷേർലി. മക്കൾ: സ്മേര (ദുബൈ), േശ്രയ (സിഡ്നി), ശോഭിത് (ബംഗളൂരു). കുസാറ്റ് സെമിനാർ കോംപ്ലക്സിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് യാത്രയയപ്പ് സമ്മേളനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story