Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:06 PM GMT Updated On
date_range 2017-06-23T22:36:28+05:30വായന ദിനാചരണം
text_fieldsആലുവ: ടി.കെ.ആർ.എ ലൈബ്രറി വായനദിനം ആചരിച്ചു. കുട്ടികൾ ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽനിന്ന് ചില ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ച് വായനദിനം ആചരിച്ചു. പി. എൻ. പ്രസാദ് പി.എൻ. പണിക്കർ അനുസ്മരണം നിർവഹിച്ചു. വി.എ. ഹാരിദ് വായനദിന സന്ദേശം നൽകി. 'പരിഹാരം 2017' 27ന് ആലുവ: താലൂക്കിലെ ജനസമ്പർക്ക പരിപാടി 'പരിഹാരം 2017' ചൊവ്വാഴ്ച ആലുവയിൽ നടക്കും. നഗരസഭ ടൗൺ ഹാളിലാണ് പരിപാടി. ഇതിനകം 230 അപേക്ഷകളാണ് ലഭിച്ചത്. റവന്യൂ, പഞ്ചായത്ത്, കൃഷി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഭൂരിപക്ഷം അപേക്ഷകളും. 27ന് പരിപാടിയിലും പൊതുജനങ്ങൾക്ക് കലക്ടർ മുമ്പാകെയും അപേക്ഷ സമർപ്പിക്കാമെന്ന് തഹസിൽദാർ കെ.ടി. സന്ധ്യാദേവി അറിയിച്ചു.
Next Story