Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:03 PM GMT Updated On
date_range 2017-06-23T22:33:16+05:30p7 replace newsp7 updation പേജ് ഏഴിലെ വർത്ത മാറ്റി ഇത് നൽകുക
text_fieldsകർണൻ വിഷാദഭരിതൻ; ക്ഷീണിതൻ; ആശുപത്രിയിലേക്ക് മാറ്റി കൊൽക്കത്ത: സുപ്രീംകോടതി ജഡ്ജിമാരെപ്പോലും കഠിന തടവിന് ശിക്ഷിച്ച് ഉത്തരവിറക്കി വിവാദമുയർത്തിയ കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ ജയിലിൽ വിഷാദഭരിതനും ക്ഷീണിതനും. ജയിലിലെ ആദ്യ ദിനം അദ്ദേഹം വളരെ അവശനായാണ് കാണപ്പെട്ടതെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ആരോഗ്യനില വിലയിരുത്താൻ ആശുപത്രിയിൽ പരിശോധനകൾ നടത്തിയെങ്കിലും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും കണ്ടെത്തിയില്ല. എന്നാൽ, പിന്നീട് സുഖമില്ലെന്ന് പരാതിപ്പെട്ടതിനെതുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയിലിൽ മുൻ ജഡ്ജി എന്ന പദവി കണക്കിലെടുത്ത് പ്രത്യേക സൗകര്യങ്ങൾ നൽകിയില്ലെന്നും ബുധനാഴ്ച രാത്രി മുഴുവൻ തടവിൽ കഴിഞ്ഞ അദ്ദേഹത്തിന് മറ്റ് തടവുകാരുടെ സൗകര്യങ്ങൾ മാത്രമേ അനുവദിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ജയിലിൽ പ്രവേശിപ്പിക്കും മുമ്പ് പരിശോധന നടത്തിയ എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ച ഭക്ഷണമാണ് അദ്ദേഹത്തിന് നൽകിയത്. വ്യാഴാഴ്ച വിഷാദഭാവത്തോടെയാണ് കർണനെ കണ്ടത്. രാവിലെ വളരെ കുറച്ച് ഭക്ഷണമേ കഴിച്ചുള്ളൂവെന്നും ജയിൽ അധികൃതർ പറഞ്ഞു. കോടതിയലക്ഷ്യക്കേസിൽ സുപ്രീംകോടതി ജയിൽ ശിക്ഷ വിധിച്ചതിനെ തുടർന്ന് ഒളിവിൽേപായ കർണനെ ചൊവ്വാഴ്ചയാണ് കോയമ്പത്തൂരിൽ നിന്ന് ബംഗാളിലെ സി.െഎ.ഡി സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച സുപ്രീംകോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് അന്നുതന്നെ പശ്ചിമ ബംഗാളിലെ ജയിലിൽ അടച്ചു. ഹൈകോടതി സിറ്റിങ് ജഡ്ജിയായിരിക്കെ പരമോന്നത കോടതിയുടെ ജയിൽ ശിക്ഷ ഏറ്റുവാങ്ങിയ രാജ്യത്തെ ആദ്യ ജഡ്ജി എന്ന 'റെക്കോഡോ'ടെയായിരുന്നു കർണെൻറ ജയിൽ വാസം. മേയ് ഒമ്പതിനാണ് സുപ്രീംകോടതി കർണനെ ആറുമാസം തടവിന് ശിക്ഷിച്ചത്. തുടർന്ന് ഒളിവിൽപോയ അദ്ദേഹം ജൂൺ 12ന് സർവിസിൽനിന്ന് വിരമിച്ചു. ഒരു ജഡ്ജി കുറ്റവാളിയായി വിരമിക്കുന്നതും രാജ്യത്തിെൻറ ചരിത്രത്തിലെ അപൂർവ സംഭവമായി.
Next Story