Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:01 PM GMT Updated On
date_range 23 Jun 2017 5:01 PM GMTഇന്ത്യ–പാക് പ്രശ്നങ്ങൾ: പരിഹാരം ഉഭയകക്ഷി ചർച്ചകൾ തന്നെ
text_fieldsbookmark_border
ന്യൂഡൽഹി: പാകിസ്താനുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചകളിലൂെടയാണ് പരിഹരിക്കപ്പെടേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടു അയൽരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ സംവാദത്തിലൂടെ പരിഹരിക്കണമെന്ന യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിെൻറ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് ഗോപാൽ ബഗ്ലി. പ്രധാന മന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രി നവാസ് ശരീഫ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഗുെട്ടറസ് ഇൗ കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എൻ ആസ്ഥാനത്ത് ഇൗയിടെ നടത്തിയ വാർത്താസമ്മേളനത്തിൽ കശ്മീർ പ്രശ്നപരിഹാരത്തിനായി ഇന്ത്യ, പാകിസ്താൻ ചർച്ചക്ക് താൻ ശ്രമിച്ചുവരുകയാണെന്ന് ഗുെട്ടറസ് വെളിപ്പെടുത്തിയിരുന്നു. ഇതിെൻറ ഭാഗമായി മൂന്നുതവണ നവാസ് ശരീഫുമായും രണ്ടുതവണ മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
Next Story