Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:30 PM IST Updated On
date_range 23 Jun 2017 10:30 PM ISTകുത്തിയിരിപ്പ് സമരം
text_fieldsbookmark_border
കുമ്പളങ്ങി: ഇല്ലിക്കൽ ജങ്ഷനിലുള്ള എസ്.ബി.ഐ ബാങ്കിെൻറ എ.ടി.എം മാസങ്ങളായി തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്കിന് മുന്നിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പി.എ.സഗീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷെബിൻ ജോർജ് അധ്യക്ഷത വഹിച്ചു. ജോൺ അലോഷ്യസ്, ആൻറപ്പൻ പെരുമ്പള്ളി, ജോണി ഉരുളോത്ത്, ഷിബു തൈക്കൂട്ടത്തിൽ, ജോഷി ലോറൻസ്, ലീനസ് പോളപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ സമയത്തുള്ള ടിപ്പറുകളുടെ നിരോധനം പാഴ്വാക്കാവുന്നു നെട്ടൂർ: സ്കൂൾസമയം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പൊതുനിരത്തുകളിലുള്ള ടിപ്പർ ലോറികളുടെ നിരോധനം പാഴ്വാക്കാവുന്നു. ഈ ഉത്തരവുകൾ കാറ്റിൽ പറത്തി ടിപ്പറുകൾ യഥേഷ്ടം അധികൃതർക്ക് മുന്നിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. രാവിലത്തെ തിരക്കിനിടയിലൂടെ നിരോധിത എയർഹോണുകൾ മുഴക്കി ടിപ്പറുകൾ നിരത്ത് ൈകയടക്കുന്ന കാഴ്ചയാണ് ദിനേന കാണുന്നത്. കുട്ടികളെ റോഡ് മുറിച്ചു കടത്താൻ രക്ഷകർത്താക്കൾ പാടുപെടുകയാണ്. ആലപ്പുഴ, ചേർത്തല, അരൂർ,ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈറ്റില, കുമ്പളം തുടങ്ങിയ പ്രദേശങ്ങളിലേക്ക് ലോഡ് കൊണ്ട് പോകണമെങ്കിൽ മരട് നഗരസഭ പ്രദേശത്തുകൂടി വേണം പോകാൻ. പൊലീസും ടിപ്പറുകളെ നിയന്ത്രിക്കുന്നില്ല. 100 രൂപ പെറ്റിയടിച്ചാൽ ഏത് സമയത്തും യഥേഷ്ടം ഇതിലൂടെ കടന്നുപോകാം എന്ന അവസ്ഥയാണ്. ഇതിനെതിരെ കർശനമായ നടപടി അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യൂത്ത് ലീഗ് തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡൻറ് വി. എ. അനസ് ഗഫൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story