Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:59 PM GMT Updated On
date_range 2017-06-23T22:29:00+05:30പകർച്ചവ്യാധി പ്രതിരോധം: കുന്നത്തുനാട്ടിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും
text_fieldsപള്ളിക്കര: കുന്നത്തുനാട്ടിൽ ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും മൂലം മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനം. വരുംദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ അലോപ്പതി, ഹോമിയോ, ആയുർവേദം തുടങ്ങിയ ക്യാമ്പുകൾ നടത്തും. വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും പഞ്ചായത്തിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. പുന്നർക്കോട്ടിൽ ഡങ്കിപ്പനി ബാധിച്ച് കുടുംബശ്രീ പ്രവർത്തകയും പിണർമുണ്ടയിൽ മഞ്ഞപ്പിത്തം മൂലം ഒരാളും മരിച്ചിരുന്നു. പലരിലും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ കമ്മിറ്റി അംഗങ്ങളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം വിളിച്ചത്. വി.പി. സജീന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 18 വാർഡിലും നടത്തിയ ശുചീകരണപ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ജൂലൈ ഒന്നിന് വെമ്പിള്ളി ഗവ. സ്കൂളിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും പിണർമുണ്ട എൽ.പി സ്കൂളിൽ ആയുർവേദ ക്യാമ്പും നടക്കും. രണ്ടിന് പട്ടിമറ്റം കമ്യൂണിറ്റി ഹാളിൽ അഗാപ്പയുടെ സഹകരണത്തോടെ അലോപ്പതി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കാനും കിണറുകളിൽ ക്ലോറിനേഷൻ നടത്താനും തീരുമാനിച്ചു. പ്രതിരോധ മരുന്നുകൾ ഡിസ്പെൻസറികളിൽ ലഭ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. അയ്യപ്പൻകുട്ടി, ബ്ലോക്ക് അംഗങ്ങളായ കെ.കെ. രമേശ്, ഷൈജ അനിൽ, പഞ്ചായത്ത് അംഗങ്ങൾ, വടവുകോട് സി.എച്ച്.എ.സി ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആയുർവേദ, ഹോമിയോ ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ, ആരോഗ്യ-വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ടി.വി. ശശി എന്നിവർ പങ്കെടുത്തു. മഞ്ഞപ്പിത്ത ബാധയൊഴിയാതെ നെടുമോൾ കോളനി പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ട നെടുമോൾ കോളനിയിലെ മഞ്ഞപ്പിത്ത ബാധയൊഴിയുന്നില്ല. മൂന്നുമാസമായി മഞ്ഞപ്പിത്തം പലരിലും മാറിമാറി വരുകയാണെന്ന് കോളനിവാസികൾ പറയുന്നു. നിലവിൽ പത്തോളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ഏഴോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള വേലായുധൻ (62), കുമാരൻ (60), ശിവൻ (55), രാഹുൽ (25), വിനീഷ് (25) എന്നിവർക്ക് മഞ്ഞപ്പിത്തം വിട്ടുമാറിയിട്ടില്ല. ഹെപ്പറ്റൈറ്റിസ് ബിയാണ് ഇവരിൽ കണ്ടെത്തിയത്. എന്നാൽ, ഇത് അപകടകാരിയല്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രക്തത്തിലൂടെയും ബാർബർ ഷോപ്പുകളിലെ ഷേവിങ്, രോഗമുള്ളവരുമായുള്ള ലൈംഗിക ബന്ധം, മുറിവ് എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, കോളനിയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. ഇതിനോടകം 12 പേരുടെ രക്തം പരിശോധനക്ക് എടുത്തിട്ടുണ്ട്. പിണർമുണ്ടയിൽ വ്യാഴാഴ്ച പള്ളിമുകൾ കോളനിയിൽ സുപ്രൻ (54) മഞ്ഞപ്പിത്തം മൂലം മരിച്ചിരുന്നു. ഇയാളുടെ ഭാര്യക്കും ഹെപ്പറ്റൈറ്റിസ് ബിയുടെ ലക്ഷണങ്ങൾ ഉണ്ട്. കുടുംബത്തിലെ മറ്റുള്ളവരോടും രക്തം പരിശോധിക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിങ്ങാലയിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഉൾെപ്പടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ സാധ്യതയുെണ്ടന്ന് ആരോഗ്യ വകുപ്പ് പഞ്ചായത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Next Story