Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:31 AM GMT Updated On
date_range 2017-06-22T15:01:59+05:30പെരുമ്പളം ദ്വീപിൽ ഡെങ്കിപ്പനി പടരുന്നു; ദ്വീപ് നിവാസികൾ ഭീതിയിൽ
text_fieldsവടുതല: പെരുമ്പളം ദ്വീപിലും ഡെങ്കിപ്പനി പടരുന്നത്തോടെ ദ്വീപ് നിവാസികൾ ഭീതിയിൽ. ദ്വീപിൽ തിങ്കളാഴ്ച ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചിരുന്നു. പുയപ്പുള്ളി വീട്ടിൽ ലളിതയാണ് (67) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനി പിടിച്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവരുടെ എണ്ണം കൂടുന്നുണ്ട്. പനി ബാധിച്ചാൽ ചികിത്സ തേടാൻ നല്ല ആശുപത്രികൾ ഇല്ലാത്തത് ദ്വീപുകാരെ വലക്കുന്നു. പനി ബാധിച്ചവരെ എറണാകുളത്തെയും കോട്ടയത്തെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ്. പഞ്ചായത്ത് ആരോഗ്യ വിഭാഗം പ്രത്യേക പദ്ധതി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. സൂര്യാതപം, ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ, ലക്ഷണങ്ങൾ, മാലിന്യ സംസ്കരണം, കൊതുകുപെരുകൽ, വെള്ളം കെട്ടിക്കിടക്കൽ തുടങ്ങിയ ആരോഗ്യ-ശുചിത്വ കാര്യങ്ങൾ എന്നിവയിൽ വളൻറിയർമാർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകുന്നുണ്ട്. ഇത് വീട്ടുകാരുമായി പങ്കുെവച്ച് പ്രദേശത്തെ രോഗങ്ങളിൽനിന്ന് ഒഴിവാക്കുകയും ഉണ്ടാകുന്ന രോഗവിവരങ്ങൾ ആരോഗ്യവകുപ്പിനെ യഥാസമയം അറിയിക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിൽ എലിപ്പനി, ഡെങ്കി, മലേറിയ, ചികുന്‍ഗുനിയ, ചിക്കന്‍പോക്‌സ്, എച്ച്1എന്‍1, ജലജന്യരോഗങ്ങള്‍ എന്നിവ ബാധിച്ചവരുടെ എണ്ണം ഇതുവരെ 67,053 ആണ്. ജൂണ്‍ 19 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിലെ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 209 ആണ്. 136 പേര്‍ക്ക് എലിപ്പനി ബാധിച്ചു. എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ഒരാള്‍ വീതം മരിച്ചു. 55 പേര്‍ക്കാണ് എച്ച്1 എന്‍1 ബാധിച്ചത്. 56,551 പേരാണ് പകര്‍ച്ചപ്പനി ബാധിതര്‍. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1683 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് ബാധിച്ചത്. അഞ്ചുപേര്‍ക്ക് മലേറിയ പിടിപെട്ടു. ലെപ്‌റ്റോസ് പൈറോസിസ് എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്നത്. ജലാശയങ്ങളിൽ പണിയെടുക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർക്ക് പ്രാഥമിക കേന്ദ്രങ്ങളിൽനിന്ന് സൗജന്യ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്നും പനി, ശരീരവേദന, സന്ധിവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ വൈദ്യസഹായം തേടിയാൽ മാത്രമേ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
Next Story