Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:30 AM GMT Updated On
date_range 2017-06-22T15:00:24+05:30കൊച്ചി വിമാനത്താവളത്തിൽ 34 ലക്ഷത്തിെൻറ സ്വർണം പിടിച്ചു
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 34 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ബുധനാഴ്ച പുലർച്ച ഇൻഡിഗോ വിമാനത്തിൽ ദുൈബയിൽനിന്ന് എത്തിയ കോഴിക്കോട് അടിവാരം സ്വദേശി മുജീബ് പറമ്പാട്ടിെൻറ പക്കൽനിന്നാണ് കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം 1165.50 ഗ്രാം സ്വർണം പിടിച്ചത്. നേർത്ത കമ്പി രൂപത്തിലാക്കിയാണ് സ്വർണം കൊണ്ടുവന്നത്. േട്രാളി ബാഗിനുള്ളിൽ നടുവിലത്തെ െഫ്രയിമിൽ ബീഡിങ്ങായി പിടിപ്പിച്ചിരിക്കുകയായിരുന്നു സ്വർണക്കമ്പികൾ. തിരിച്ചറിയാതിരിക്കാൻ സ്വർണക്കമ്പികളിൽ വെള്ളി നിറം പൂശുകയും ചെയ്തു. സംശയം തോന്നി ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഏഴു സ്വർണക്കമ്പികളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് അഡീഷനൽ കമീഷണർ എസ്.അനിൽകുമാർ, അസിസ്റ്റൻറ് കമീഷണർമാരായ കെ.പി.ശിവദാസ്, ഇ.വി.ശിവരാമൻ, റോമി എൻ.പൈനാടൻ, സൂപ്രണ്ടുമാരായ ആർ.ലത, ടി.കെ.ശ്രീഷ്, ജി.എൻ.ലക്ഷ്മിനാരായണൻ, കെ.പി.മജീദ്, കെ.ശ്രീകുമാർ, ഇൻസ്പെക്ടർമാരായ സുനിൽകുമാർ, അശുതോഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടിച്ചത്.
Next Story