Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:30 AM GMT Updated On
date_range 22 Jun 2017 9:30 AM GMTനായ്ക്കൂട്ടം കാളക്കിടാവിനെ കടിച്ചുകൊന്നു
text_fieldsbookmark_border
മാന്നാർ: . മാന്നാർ കുരട്ടിക്കാട് കൊട്ടാരത്തിൽ തറയിൽ ക്ഷീര കർഷകനായ പി.ഡി. ഗോപിയുടെ (62) പത്ത് ദിവസം പ്രായമായ കാളക്കിടാവിനെയാണ് വീടിന് സമീപം സ്വകാര്യ വ്യക്തി വളർത്തുന്ന നായ്ക്കൂട്ടം കടിച്ചുകൊന്നത്. ബുധനാഴ്ച പുലർച്ചയാണ് സംഭവം. പുലർച്ച ഉണർന്നെഴുന്നേറ്റ ഗോപി തൊഴുത്തിൽ 15ഓളം വരുന്ന നായ്ക്കൂട്ടം കിടാവിനെ കടിച്ചുകൊല്ലുന്നത് കണ്ടത്. 35 വർഷമായി കാലിവളർത്തൽ ഉപജീവനമാക്കിയ ഗോപി ആറോളം കറവപ്പശുക്കളെയാണ് ഇപ്പോൾ പരിപാലിക്കുന്നത്. ഇതിൽനിന്നും ലഭിക്കുന്ന വരുമാനമാണ് ഏകആശ്രയം. അനധികൃതമായി വീട്ടിൽ നായ്ക്കളെ വളർത്തുന്ന സ്വകാര്യവ്യക്തിക്കെതിരെ ഗോപി മാന്നാർ പൊലീസിൽ പരാതി നൽകി. നായ്ക്കൂട്ടം നാട്ടുകാർക്കും, സ്കൂൾകുട്ടികൾക്കും, വളർത്തുമൃഗങ്ങൾക്കും ഭീഷണിയാണ്. കാൽനട യാത്രക്കാരെയും, ഇരുചക്രവാഹന യാത്രക്കാരെയും ആക്രമിക്കുന്നതും പതിവാണ്. അടുത്തിടെ സൈക്കിളിൽ യാത്രചെയ്ത സി.പി.എം മാന്നാർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ടി ശ്രീരാമനെ നായ്ക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. യോഗ മതേതരം: ചെന്നിത്തല ഹരിപ്പാട്: യോഗ എന്നത് മതേതരമായ കാര്യമാണെന്നും ഇത് എല്ലാവർക്കും അഭ്യസിക്കാൻ കഴിയുന്നതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അന്താരാഷ്ട്ര യോഗദിനാചരണത്തോടനുബന്ധിച്ച് ഹരിപ്പാട് അമൃത വിദ്യാലയത്തിൽ നടന്ന യോഗദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രിൻസിപ്പൽ ധന്യ.ഡി.എം അധ്യക്ഷയായി. മുൻ എം.എൽ.എ ബാബു പ്രസാദ്, നഗരസഭ ചെയർപേഴ്സൺ പ്രഫ.സുധാ സുശീലൻ എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടികളോടൊപ്പം രമേശ് ചെന്നിത്തല യോഗ ചെയ്തു. സ്കൂളിലെ വിദ്യാർഥി കുങ്ങ്ഫു ചാമ്പ്യൻ അഭിരാമിയുടെ ആർട്ടിസ്റ്റിക് യോഗ പ്രകടനം നടന്നു. ശുചീകരണ പ്രവര്‍ത്തന അവലോകനം മാന്നാര്‍: മാന്നാര്‍ പഞ്ചായത്തിെൻറ മഴക്കാല രോഗനിയന്ത്രണ - രോഗപ്രതിരോധ ശുചീകരണ പ്രവര്‍ത്തന അവലോകനം നടന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ. പ്രസാദിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഡോ. സാബു സുഗതന്‍, ഡോ. പത്മജ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡൻറ് ഷൈനനവാസ്, സ്ഥിരംസമിതി ചെയര്‍മാന്‍ ചാക്കോ കയ്യത്ര, ചെയര്‍പേഴ്‌സണ്‍ ചിത്ര എം. നായര്‍, പഞ്ചായത്തംഗങ്ങളായ പി.എന്‍. ശെല്‍വരാജന്‍, കലാധരന്‍ കൈലാസം, പ്രകാശ് എം.പി., അജീഷ് കോടാകേരില്‍, മുഹമ്മദ് അജിത്, അന്നമ്മ വര്‍ഗീസ്, ഉഷാ ഗോപാലകൃഷ്ണന്‍, രതി.ആര്‍., ജ്യോതി വേലൂര്‍മഠം, ലവന്‍, രശ്മി ജി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story