Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:29 AM GMT Updated On
date_range 22 Jun 2017 9:29 AM GMTകേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിഷേധം ഇന്ന്
text_fieldsbookmark_border
കൊച്ചി: കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവൺമെൻറ്, എംപ്ലോയീസ് ആൻഡ് വർക്കേഴ്സ്, ഒാൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ, സെൻട്രൽ ഗവൺമെൻറ് എംപ്ലോയീസ് പെൻഷനേഴ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷൻ പരിസരത്ത് മനുഷ്യച്ചങ്ങല തീർക്കലും കോലം കത്തിക്കലും നടത്തും. കേന്ദ്രസർക്കാറിെൻറ അവഗണനക്കും വാഗ്ദാനലംഘനത്തിനും രാജ്യരക്ഷ മേഖലയുടെ സ്വകാര്യവത്കരണത്തിനുമെതിരെയാണ് പ്രതിഷേധം. നാല് ഒാർഡ്നൻസ് ഫാക്ടറികൾ അടച്ചുപൂട്ടാനുള്ള ശ്രമം അവസാനിപ്പിക്കുക, രാജ്യരക്ഷ മേഖലയിൽ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ഗ്രാമീൺ ഡാക്സേവക് ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, 143 ഇനം യുദ്ധോപകരണങ്ങൾ നിർമിക്കാൻ കോർപറേറ്റുകൾക്ക് കൊടുത്ത കരാർ റദ്ദാക്കുക, ഏഴാം ശമ്പള കമീഷനുമായി ബന്ധപ്പെട്ട മന്ത്രിതലസമിതിയുടെ ഉറപ്പ് പാലിക്കുക എന്നീ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്. മുൻ എം.പി പി. രാജീവ്, എം.എം. ലോറൻസ്, സി.െഎ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള എന്നിവർ പെങ്കടുക്കും.
Next Story