Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:56 PM IST Updated On
date_range 22 Jun 2017 2:56 PM ISTസംസ്കൃത വാഴ്സിറ്റിയെ നേട്ടങ്ങളുടെ പടി കയറ്റി ഡോ. ദിലീപ് കുമാർ പടിയിറങ്ങുന്നു
text_fieldsbookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ജൂൺ 26ന് വിരമിക്കും. നാക് എ േഗ്രഡ് അക്രഡിറ്റേഷൻ ഉൾപ്പെടെ നേട്ടങ്ങളിലൂടെ അദ്ദേഹം സർവകലാശാലെയ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിെൻറ കേന്ദ്രമാക്കി മാറ്റി. പുതിയ കോഴ്സുകൾ, െഗസ്റ്റ് ഹൗസുകൾ, ഹോസ്റ്റലുകൾ, ഫൈൻ ആർട്സ് ബ്ലോക് ഒന്നാം ഘട്ടം, ഹെൽത്ത് സെൻറർ, ചിത്രമതിൽ നവീകരണം, ചുറ്റുമതിൽ നിർമാണം, കൊയിലാണ്ടിയിൽ കെട്ടിട സമുച്ചയം, പന്മയിലും ഏറ്റുമാനൂരിലും പുതിയ കെട്ടിടങ്ങൾ തുടങ്ങിയവ പൂർത്തിയാക്കി. എം.സി റോഡിനരികിലായി പ്രവേശന കവാടം നിർമിച്ചു ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിച്ചു. 400 മീറ്റർ സിന്തറ്റിക് ട്രാക്കോടു കൂടിയ സ്റ്റേഡിയം, ലാംഗ്വേജ് ബ്ലോക്, അനധ്യാപക ക്വാർട്ടേഴ്സ്, പരിസ്ഥിതി സൗഹൃദ കുടിവെള്ള പദ്ധതി, ഫൈനാർട്സ് കോംപ്ലക്സ് രണ്ടാം ഘട്ടം, എ.സി. ഓഡിറ്റോറിയം, കൊയിലാണ്ടിയിൽ കാമ്പസ് ചുറ്റുമതിൽ നിർമാണം, വിദ്യാർഥികൾക്ക് പാർക്കിങ് സംവിധാനം തുടങ്ങിയ നിർമാണം പുരോഗമിക്കുകയാണ്. കൂടുതൽ സംസ്കൃതം എം.എ, ബി.എ കോഴ്സുകൾ തുടങ്ങി. ലോകെത്തവിടെയിരുന്നും സംസ്കൃതം പഠിക്കാവുന്ന ഓൺലൈൻ കോഴ്സിെൻറ പ്രവർത്തനങ്ങൾ തുടങ്ങി. പ്രാദേശിക കേന്ദ്രങ്ങളുടെ വികസനത്തിന് ഉൗന്നൽ നൽകി. മുപ്പതോളം വെർച്ച്വൽ ക്ലാസ് റൂമുകൾക്ക് നടപടി തുടങ്ങി. പയ്യന്നൂരിൽ വനിത ഹോസ്റ്റൽ തുറന്നു. കാലടി മെയിൻ കാമ്പസിൽ ആറു ഹോസ്റ്റലുകൾ കൂടാതെ പുതിയ വനിതാ ഹോസ്റ്റലിനുള്ള തുകയും ബജറ്റിൽ വകയിരുത്തി. എം.എഫ്.എ, എം.പി.എഡ്, ബി.എ - സംസ്കൃതവും സാങ്കേതിക വിദ്യയും, ഇൻറർനാഷനൽ സ്പാ തെറാപ്പി, പി.ജി ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ തുടങ്ങിയ പുതിയ കോഴ്സുകൾ തുടങ്ങി. കേരളത്തിലെ ആദ്യ സമ്പൂർണ ഇ കാമ്പസായി സംസ്കൃത സർവകലാശാല മാറി. 100 കിലോവാട്ട്സ് ശേഷിയുള്ള സൗരോർജനിലയം സ്ഥാപിച്ചു. ശ്രീ ശങ്കരാചാര്യ അന്തർദേശീയ പഠനകേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾ, ഇന്ത്യയിൽ ആദ്യമായി സർവകലാശാല തലത്തിൽ ഇൻടാജിബിൾ ഹെറിറ്റേജ് സെൻറർ, അഡ്വാൻസ്ഡ് സ്റ്റഡി സെൻറർ ഫോർ ഇന്ത്യൻ ജൂറിസ്പ്രൂഡൻസ് തുടങ്ങിയവ ശ്രദ്ധേയ പദ്ധതികളാണ്. ടെക്നോളജി ബിസിനസ് ഇൻകുബേഷൻ സെൻറർ രൂപകൽപന എന്ന വലിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ദക്ഷിണേന്ത്യയിൽ സ്വാമി വിവേകാനന്ദ ചെയർ ലഭിക്കുന്ന ഏക സർവകലാശാലയായി സംസ്കൃത സർവകലാശാല. വെള്ളിയാഴ്ച രണ്ടിന് കനകധാരാ ഓഡിറ്റോറിയത്തിൽ സർവകലാശാല സമൂഹം വി.സിക്ക് യാത്രയയപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story