Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:22 AM GMT Updated On
date_range 22 Jun 2017 9:22 AM GMTവായന മത്സരവും ക്വിസ് മത്സരവും
text_fieldsbookmark_border
മൂവാറ്റുപുഴ: ചെറുവട്ടൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വായനദിനത്തില്‍ ചെറുവട്ടൂര്‍ ഗവ. എല്‍.പി സ്കൂളില്‍ വായനമത്സരവും ക്വിസ് മത്സരവും നടന്നു. പരിസ്ഥിതിസൗഹൃദ കൂട്ടായ്മയുടെ ഭാഗമായി 'പ്രകൃതിയെ ഞാന്‍ മലിനമാക്കില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും മഷിപ്പേന നല്കി. യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് സി.എന്‍. സനില്‍ കുമാര്‍, പ്രധാനാധ്യാപിക സല്‍മത്ത്, പി.ടി.എ പ്രസിഡൻറ് എ.എം.സുബൈര്‍, കെ.സി.അയ്യപ്പന്, എം.ശ്രീജേഷ്, സുരേഷ് എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് കാഷ് അവാര്‍ഡ് നൽകി. മൂവാറ്റുപുഴ: എം.ഐ.ഇ.ടി ഹൈസ്കൂളിൽ നടന്ന വായനദിനാഘോഷം ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക കിറ്റിെൻറ വിതരണവും നടന്നു. കെ.പി.റസാക്ക്, വർക്കി, വി.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story