Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആധുനിക സ്മാർട്ട്...

ആധുനിക സ്മാർട്ട് ക്ലാസ് മുറി ഉദ്ഘാടനം

text_fields
bookmark_border
കൂത്താട്ടുകുളം: റോട്ടറി ക്ലബ് വടകര സ​െൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ക്ലാസ് മുറി ഒരുക്കി. ഒന്നേമുക്കാൽ ലക്ഷംരൂപ ചെലവിൽ കമ്പ്യൂട്ടർ സംവിധാനങ്ങളും 30 കുട്ടികൾക്ക് ഒരേസമയം ഇരുന്ന് പഠിക്കാനുള്ള സൗകര്യങ്ങളുമാണ് മലേഷ്യയിലുള്ള മറ്റൊരു റോട്ടറി ക്ലബി​െൻറ കൂടി സഹായത്തോടെ നടപ്പാക്കിയത്. ശുദ്ധജല സംഭരണിയും ക്ലബി​െൻറ വകയായി നൽകി. റോട്ടറി ക്ലബ് പ്രസിഡൻറ് എം.സി.സാജു അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടർ ലാബി​െൻറ ഉദ്ഘാടനം ഇ.എം.വർഗീസും ശുദ്ധജല സംഭരണിയുടെ ഉദ്ഘാടനം ബിജു േജാർജും നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.പോൾ പീച്ചിയിൽ സ്വാഗതം പറഞ്ഞു. വാർഡ് അംഗം മേഴ്സി ജോർജ്, പി.ടി.എ പ്രസിഡൻറ് സണ്ണി കുര്യാക്കോസ്, പ്രധാനാധ്യാപിക ബിന്ദു പി. എബ്രഹാം, ജിലുവർഗീസ്, ക്ലബ് സെക്രട്ടറി ടി.സി.ബേബി, പി.തമ്പി, എം.എസ്.ജോൺ, ജോയി മാത്യു, നിതേഷ് ജോൺ, ജോയി തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story