Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:19 AM GMT Updated On
date_range 22 Jun 2017 9:19 AM GMTകൊച്ചി അന്താരാഷ്്ട്ര വിമാനത്താവളം: വിദേശ വിനോദസഞ്ചാരികളെ സഹായിക്കാൻ കൂടുതൽ ടൂറിസം പൊലീസ്
text_fieldsbookmark_border
നെടുമ്പാേശ്ശരി: വിനോദസഞ്ചാരികൾക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിനായി സർക്കാർ ടൂറിസം പൊലീസിെൻറ നിയമനം വീണ്ടും ഉൗർജിതമാക്കി. വിമാനത്താവളത്തിലെ അഞ്ച് ടൂറിസം പൊലീസുകാരുടെ ഒഴിവുകൾ കഴിഞ്ഞ ദിവസം നികത്തി. ഇതേ തുടർന്ന് ഒരു എ.എസ്.ഐയുടെ നേതൃത്വത്തിൽ ആറ് ടൂറിസം പൊലീസുകാരുണ്ട്. 24 മണിക്കൂറും രണ്ടുപേരുടെ വീതം സേവനം വിമാനത്താവളത്തിലുണ്ടാകും. കെ.വി. തോമസ് ടൂറിസം വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് കേരള പൊലീസിൽനിന്നും ഏതാനും ടൂറിസം പൊലീസാക്കിയത്. ആകാശനീലനിറമുള്ള ഷർട്ടും കാക്കി പാൻറ്സുമാണ് ഇവരുടെ വേഷം. ടൂറിസം പൊലീസ് ആകർഷകമല്ലെന്ന് തോന്നിയതോടെ പലരും ഈ തസ്തികയിലേക്ക് കടന്നുവരുന്നതിന് താൽപര്യവും കാണിച്ചിരുന്നില്ല. ഏതാണ്ട് 180 ഓളം പൊലീസുകാരെയാണ് ടൂറിസം പൊലീസിലേക്ക് മാറ്റിയിരിക്കുന്നത്. കൊച്ചിയിൽ പല രാജ്യങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകൾക്ക് തൽസമയ വിസ അനുവദിക്കുന്നുണ്ട്. ഇതേ തുടർന്ന് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. എന്നാൽ, ഇവർക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥർ വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്നില്ല.
Next Story