Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ ഈദ്ഗാഹ്

ആലുവ ഈദ്ഗാഹ്

text_fields
bookmark_border
ആലുവ : കെ.എന്‍.എം ആലുവ മണ്ഡലം കമ്മിറ്റിയുടെ ഈദ് ഗാഹ് ആലുവ സബ്ജയില്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് മണ്ഡലം കണ്‍വീനര്‍ ഇ.എ. ഷഗീര്‍ അറിയിച്ചു. രാവിലെ 8.30ന് നടക്കുന്ന നമസ്‌കാരത്തിന് ടി.കെ. അബൂബക്കര്‍ മൗലവി നേതൃത്വം നല്‍കും. ജില്ല സമ്മേളനം ആലുവ : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയര്‍ അസോസിയേഷന്‍ രണ്ടാം ജില്ല സമ്മേളനം ആലുവയില്‍ നടക്കും. ജൂലൈ 25,26,27 തീയതികളില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് പരിപാടി. യോഗ ഏകദിന പരിശീലന പരിപാടി ആലുവ : അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് ചൂര്‍ണിക്കര പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ സംയുക്തമായി ഏകദിന യോഗ പരിശീലന പരിപാടി നടത്തി. തായിക്കാട്ടുകര സ്‌റ്റാൻഡേഡ് സ്‌കൂളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെകുറിച്ച് ഡോ.ഇന്ദിര സംസാരിച്ചു. ഡോ.മിനിമോള്‍ വര്‍ക്കി, പഞ്ചായത്ത് അംഗങ്ങളായ ഹാരിസ്, സഫിയ അലി,ഹെൽത്ത് ഇന്‍സ്‌പെക്ടര്‍ നൗഷാദ്, സ്‌കൂള്‍ പ്രധാനാധ്യാപിക കെ.പി. മായ, മുന്‍ പി.ടി.എ അംഗം ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ആന്‍സി ജോസഫ് സ്വാഗതം പറഞ്ഞു. നവജീവനം യോഗ ട്രസ്റ്റ് ചെയര്‍മാന്‍ ആനി ആൻറണി കുട്ടികള്‍ക്ക് യോഗ പരിശീലനം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story