Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:49 PM IST Updated On
date_range 22 Jun 2017 2:49 PM ISTകൂട്ടുങ്ങൽ ചിറ ബീച്ച്റോഡ് തകർന്നു
text_fieldsbookmark_border
എടവനക്കാട്: തകർന്നടിഞ്ഞ എടവനക്കാട് കൂട്ടുങ്ങൽ ചിറ ബീച്ച് റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. മെറ്റലും ടാറുമിളകി കാൽനടപോലും സാധ്യമാകാതെ ജനങ്ങൾ ദുരിതത്തിലായി. വർഷങ്ങൾക്കു മുമ്പ് പണിത റോഡിന് പരിമിതിയേറെയാണ്. ഇരുവശങ്ങളിലുമുള്ള ചെമ്മീൻ കെട്ടുകളുടെ കൂടി സ്ഥലമേറ്റെടുത്ത് വീതി കൂട്ടിപ്പണിത റോഡ് പക്ഷേ, വഴിയാത്രികർക്കും വാഹനങ്ങൾക്കും നിത്യ ഭീഷണിയായി മാറിയിരിക്കുകയാണ്. വലതുവശത്തെ ചെമ്മീൻ കെട്ടിെൻറ സംരക്ഷണഭിത്തി റോഡിനെക്കാൾ ഒന്നരയടി ഉയർത്തിക്കെട്ടി മുകളിൽ കോൺക്രീറ്റും ചെയ്തിട്ടിരിക്കുന്നതിനാൽ ആ വശം ഇടിഞ്ഞ് റോഡിന് തകരാറു സംഭവിക്കില്ല. എന്നാൽ, വെള്ളം കെട്ടിക്കിടന്ന് കുതിർന്ന റോഡിലൂടെ സഞ്ചാരം സാധ്യമാകുന്നില്ല. കാലവർഷം കനക്കുമ്പോൾ മഴവെള്ളം കെട്ടിക്കിടന്ന് റോഡിലെ കുഴികൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. റോഡ് നിർമാണത്തിന് അടിയന്തര നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story