Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വന്തക്കാരെ...

സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരെ മാറ്റാൻ നീക്കമെന്ന്​

text_fields
bookmark_border
കൊച്ചി: പുതുതായി നിയമനം ലഭിക്കുന്ന ഭരണാനുകൂല സംഘടനയിൽെപട്ടവരെ നിയമിക്കാൻ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരെ നിർബന്ധിതമായി സ്ഥലംമാറ്റാനുള്ള നീക്കം നടക്കുന്നതായി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന 240ലധികം പ്രിൻസിപ്പൽ തസ്തികകളിലേക്ക് പരിഗണിക്കാൻ 160 ൽ അധികം ഹയർ സെക്കൻഡറി സീനിയർ അധ്യാപകരും 80ഓളം ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരും അടങ്ങുന്ന ലിസ്റ്റിന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകാരം നൽകിയിരിക്കുകയാണ്. ഈ ലിസ്റ്റിലുൾപ്പെട്ടവരെ, നിലവിെല പ്രിൻസിപ്പൽമാരെ നീക്കി അത്തരം സ്കൂളുകളിൽ നിയമിക്കാനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. അധ്യയനത്തിന് പുറമെ ഒേട്ടറെ ഉത്തരവാദപ്പെട്ട ജോലികൾകൂടി നിർവഹിക്കുന്ന വനിതകളടക്കമുള്ള പ്രിൻസിപ്പൽമാരെ നിർബന്ധിതമായി മാറ്റുന്നത് സർക്കാർ ഹയർ സെക്കൻഡറി മേഖലയുടെ സുഗമമായ പ്രവർത്തനത്തെ തകിടം മറിക്കും. ഹെഡ്മാസ്റ്റർമാർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ വ്യക്തമായ സ്ഥാനക്കയറ്റ സാധ്യത നിലനിൽക്കുമ്പോഴും ഹയർ സെക്കൻഡറി അധ്യാപകരുടെ ഏക പ്രമോഷൻ സാധ്യത കവരുന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ പിറകോട്ടടിക്കാൻ കാരണമായേക്കാവുന്ന അനാവശ്യനീക്കങ്ങളിൽനിന്ന് പിന്മാറണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണൻ, ഡോ. സാബുജി വർഗീസ് എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story