Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്പോർട്സ് നിയമ ഭേദഗതി...

സ്പോർട്സ് നിയമ ഭേദഗതി വ്യവസ്ഥപ്രകാരം തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: എറണാകുളം ജില്ല ഷട്ടിൽ ബാഡ്മിൻറൻ അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് സ്പോർട്സ് നിയമത്തിലെ ഭേദഗതി വ്യവസ്ഥകൾക്കനുസരിച്ച് നടത്തണമെന്ന് ഹൈകോടതി. ശനിയാഴ്ച നടക്കാനിരിക്കുന്ന െതരഞ്ഞെടുപ്പിന് വോട്ടർപട്ടിക തയാറാക്കിയതുൾപ്പെടെയുള്ള നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് അന്തർദേശീയ താരമായ ജോൺ ഒാഫ് മാത, കെ.എ. അനീഷ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈകോടതി നിർദേശം. ഷട്ടിൽ ബാഡ്മിൻറൻ ജില്ല-സംസ്ഥാന അസോസിയേഷനുകൾക്ക് നോട്ടീസും ഉത്തരവുമായി. അസോസിയേഷൻ തയാറാക്കിയ വോട്ടർപട്ടികയിലെ 36 ക്ലബുകളിൽ 18 എണ്ണം വ്യാജമാണെന്നും ഇവർക്ക് രജിസ്ട്രേഷനോ മറ്റ് അംഗീകാരമോ ഇല്ലെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. കേരള സ്പോർട്സ് നിയമത്തിൽ 2015ൽ കൊണ്ടുവന്ന ഭേദഗതിയനുസരിച്ച് അസോസിയേഷ​െൻറ ജനറൽ ബോഡിയിൽ 15 ശതമാനം ദേശീയ -- അന്തർദേശീയ താരങ്ങൾ വേണമെന്നുണ്ട്. ഇത് പാലിക്കാതെ താരങ്ങളെ വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയാണ് െതരഞ്ഞെടുപ്പെന്നായിരുന്നു ഹരജിയിലെ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story