Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപനിയുടെ പേരിൽ...

പനിയുടെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നത് യു.ഡി.എഫി‍െൻറ നയമല്ലെന്ന്

text_fields
bookmark_border
ആലുവ : കീഴ്മാട് ഗ്രാമപഞ്ചായത്തിൽ പനിയുടെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നത് യു.ഡി.എഫി‍​െൻറ നയമല്ലെന്ന് പ്രതിപക്ഷ നേതാവ് ഇസ്മായിൽ. മഴക്കാല ശുചീകരണത്തി​െൻറ അവലോകന യോഗം യു.ഡി.എഫ് അംഗങ്ങളെ അറിയിക്കാതെയാണ് നടത്തിയത്. കുട്ടമശ്ശേരി ബാങ്ക് ഹാളിൽ ആരോഗ്യ സ്‌ഥിരം സമിതിയുടെ പേരിലാണ് യോഗം നടത്തിയത്. ശുചിത്വ ഫണ്ട് 5638 രൂപ മാത്രമാണ് പഞ്ചായത്ത് അംഗങ്ങൾക്ക് കിട്ടിയിട്ടുള്ളത്. ലാബി​െൻറ ഉദ്ഘാടനം എം.എൽ.എ.യെ കൊണ്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ജനറൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാതെയാണ് സ്‌ഥിരം സമിതി അധ്യക്ഷൻ വാർത്ത കൊടുത്തിരിക്കുന്നത്. ഇതിൽ രാഷ്‌ട്രീയം കളിക്കുന്നത് ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷൻ തന്നെയാണെന്നും പ്രതിപക്ഷ നേതാവ് ഇസ്മായിൽ ആരോപിച്ചു. പ്രചാരണ ജാഥക്ക് സ്വീകരണം ആലുവ : ചുമട്ട് തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രചാരണ ജാഥക്ക് സ്വീകരണം നൽകി. ആലുവ മാർക്കറ്റിൽ നൽകിയ സ്വീകരണ പരിപാടിയിൽ ജാഥ ക്യാപ്റ്റനെ സ്വീകരിക്കാൻ പ്ലാസ്‌റ്റിക് മാല, പൂമാല, ഷാൾ, തുടങ്ങിയവ ഒഴിവാക്കി പകരം, അരി, പഞ്ചസാര,പഴം, തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ നൽകിയാണ് വരവേറ്റത്. സ്വീകരണത്തിൽ ലഭിച്ച വസ്തുക്കൾ ആലുവയിലെ അഗതി മന്ദിരത്തി‍​െൻറ കോഒാഡിനേറ്റർ ജേസിക്ക് ജാഥ ലീഡർ കെ.കെ. ശിവൻ കൈമാറി. മേഖല പ്രസിഡൻറ് പി.എം. സഹീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ആർ. അശോക് കുമാർ സ്വാഗതവും, എം.കെ. മോഹനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story