Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളമശ്ശേരിയിൽ പൊതു...

കളമശ്ശേരിയിൽ പൊതു ശൗചാലയമില്ല; ചരക്ക് ലോറി ജീവനക്കാരടക്കമുള്ളവർ ദുരിതത്തിൽ

text_fields
bookmark_border
കളമശ്ശേരി: വ്യവസായ നഗരിയായ കളമശ്ശേരിയിൽ പൊതു ശൗചാലയമില്ലാത്തത് ഇതരസംസ്ഥാന ചരക്ക് ലോറി ജീവനക്കാർക്ക് ദുരിതമാകുന്നു. ദിനംപ്രതി നൂറുകണക്കിന് ചരക്ക് വാഹനങ്ങൾ എത്തുന്ന കളമശ്ശേരിയിൽ, പുതിയറോഡ് സ്വകാര്യ ഫ്രൈറ്റ് സ്റ്റേഷനിലെ കംഫർട്ട് സ്റ്റേഷനായിരുന്നു ആശ്രയം. എന്നാൽ, മലിനീകരണ നിയന്ത്രണ ബോർഡി​െൻറ ഇടപെടലിൽ കഴിഞ്ഞ 15- മുതൽ സ്റ്റേഷൻ അടച്ചിരിക്കുകയാണ്. ഇത് മൂലം ഇത്തരക്കാർ ആവശ്യം നിറവേറ്റാൻ വഴിയോരങ്ങളും ഒഴിഞ്ഞ പറമ്പുകളും തെരഞ്ഞെടുക്കുന്നത് പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന കളമശ്ശേരി, ഏലൂർ പോലുള്ള പ്രദേശങ്ങൾ കൂടുതൽ മലിനമാവുകയും, പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനും ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്. വിഷയത്തി​െൻറ ഗൗരവം മനസ്സിലാക്കി കൊച്ചി ലോറി ഏജൻറ് അസോസിയേഷൻ ജില്ല കലക്ടർക്ക് നിവേദനം നൽകി. പ്രഭാഷണ പരിപാടി കൊച്ചി: ജനസംഖ്യയുടെ പകുതി 2030ഓടെ 32 വയസ്സിനു താഴെയുള്ളവരാകുമെന്നും അതിനാല്‍ കുട്ടികളെയും ചെറുപ്പക്കാരെയും രാജ്യത്തിന് വേണ്ടി സജ്ജരാക്കേണ്ടത് അനിവാര്യമാണെന്നും എറണാകുളം മേഖല ഐ.ജി പി. വിജയന്‍. കേരള മാനേജ്‌മ​െൻറ് അസോസിയേഷന്‍ 'എ​െൻറ രാജ്യം, എ​െൻറ ലക്ഷ്യം, നമ്മുടെ സാമൂഹ്യ സ്റ്റാർട്ടപ്പുകൾ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.എ പ്രസിഡൻറ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ മരിയ എബ്രഹാം സ്വാഗതവും കെ.എം.എ സെക്രട്ടറി ആര്‍. മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story