Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:04 PM IST Updated On
date_range 21 Jun 2017 3:04 PM ISTദേവീകൃഷ്ണക്ക് ഓടിക്കളിക്കണമെങ്കിൽ സുമനസ്സുകൾ കനിയണം
text_fieldsbookmark_border
ചാരുംമൂട്: 12 വയസ്സുകാരി ദേവീകൃഷ്ണക്ക് ഓടിക്കളിക്കണമെങ്കിൽ ഇനി സന്മനസ്സുള്ളവർ കനിയണം. നൂറനാട് പടനിലം നടുവിലേമുറി കിഴക്കേതിൽ കൃഷ്ണൻ-ലേഖ ദമ്പതികളുടെ മകളായ ദേവീകൃഷ്ണ പത്തുവർഷമായി സെറിബ്രൽ പാൾസി എന്ന ഗുരുതര രോഗത്താൽ കൈകാലുകൾക്ക് വൈകല്യവും തളർച്ചയും ബാധിച്ച് എഴുന്നേൽക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. മെഡിക്കൽ കോളജിലടക്കം നിരവധി ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ ഒരു വൈദ്യശാലയിലെ ചികിത്സയിലാണ്. കൃഷ്ണന് കൂലിവേലയിൽനിന്ന് കിട്ടുന്ന വരുമാനമായിരുന്നു നാലംഗങ്ങളുള്ള നിർധന കുംടുംബത്തിെൻറ ഏക ആശ്രയം. എന്നാൽ, കേൾവിക്കുറവും തലചുറ്റൽ രോഗവും മൂലം പല ദിവസവും ജോലിക്ക് പോകാൻ കഴിയാറില്ല. രോഗങ്ങൾമൂലം ഭാര്യ ലേഖയും ബുദ്ധിമുട്ടിലാണ്. കുടുംബവിഹിതമായി കിട്ടിയ ഏഴുസെൻറ് ഭൂമി വിറ്റുകിട്ടിയ തുക ഉപയോഗിച്ചാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ബന്ധുവിെൻറ സ്ഥലത്ത് ടാർപായകൊണ്ട് മൂടിപ്പൊതിഞ്ഞ തകരഷെഡിൽ താമസിക്കുന്ന ഈ കുടുംബത്തിന് പടനിലം പരബ്രഹ്മ ക്ഷേത്ര ഭരണസമിതി ദാനം നൽകിയ നാലര സെൻറിൽ അടച്ചുറപ്പുള്ള വീട് എന്നത് സ്വപ്നമാണ്. ഇപ്പോഴത്തെ ചികിത്സകൊണ്ട് സാരമായ മാറ്റം കാണുന്നുണ്ടെന്നും തുടർച്ചയായുള്ള കിടത്തിച്ചികിത്സകൊണ്ട് പൂർണമായി ഭേദമാകുമെന്നും ഡോക്ടർമാർ പറയുന്നു. ഇതിന് മാസംതോറും പതിനായിരത്തിലധികം രൂപ വേണ്ടിവരും. ഗ്രാമപഞ്ചായത്ത് അംഗത്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ദേവീകൃഷ്ണ സഹായ സമിതിക്ക് രൂപംനൽകിയിട്ടുണ്ട്. എൻ. സദാനന്ദൻ ചെയർമാനും കെ.എൻ. രാമചന്ദ്രൻ കൺവീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ പേരിൽ ഫെഡറൽ ബാങ്ക് പടനിലം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 18680100057545. െഎ.എഫ്.എസ്.സി കോഡ്: FDRL 0001868.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story