Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:34 AM GMT Updated On
date_range 2017-06-21T15:04:55+05:30എ.ടി.എം കവർച്ചകൾ ആസൂത്രണം ചെയ്തത് അമ്പലപ്പുഴയിലെ വാടകവീട് കേന്ദ്രീകരിച്ചെന്ന് സുരേഷ് കുമാർ
text_fieldsഅമ്പലപ്പുഴ: എ.ടി.എം കവർച്ചക്കേസിലെ പ്രതി ചെങ്ങന്നൂർ ആലാ പെണ്ണുക്കര കനാൽ ജങ്ഷന് സമീപം ഇടയിലേത്ത് വീട്ടിൽ സുരേഷ്കുമാറുമായി (37) അമ്പലപ്പുഴയിൽ തെളിവെടുത്തു. ചൊവ്വാഴ്ച രാവിലെ 11 ഒാടെ അമ്പലപ്പുഴ ഗവ. കോളജിന് സമീപത്തെ വാടകവീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്. ഇവിടെ നാലുദിവസം താമസിച്ചതായി സുരേഷ്കുമാർ പൊലീസിനോട് പറഞ്ഞു. ഒപ്പം മറ്റ് രണ്ടുപേരും താമസിച്ചിരുന്നു. കവർച്ചക്ക് ഉപയോഗിക്കുന്ന ഗ്യാസ്കട്ടർ ഈ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. തെൻറ ഇന്നോവ കാർ ഇവിടെ കൊണ്ടുവന്നിരുന്നതായും പ്രതി പറഞ്ഞു. ഈ കാർ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ കാശിക്ക് അടുത്ത് ഡാഫിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കാറിലാണ് സംഘാംഗങ്ങൾ കവർച്ചക്ക് സഞ്ചരിച്ചിരുന്നത്. അമ്പലപ്പുഴയിലെ വാടകവീട് കേന്ദ്രീകരിച്ച് ജില്ലയിലെ പല എ.ടി.എമ്മും കവർച്ച ചെയ്യാൻ പദ്ധതി ഇട്ടിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ എന്ന ആളാണ് വാടകവീട് തരപ്പെടുത്തിയത്. ചെങ്ങന്നൂരിന് പുറമെ കായംകുളം, തിരുവല്ല, മാവേലിക്കര, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളും കവർച്ച ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിന് പല പദ്ധതികളും തീരുമാനിച്ചിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു. സുരേഷ്കുമാറുൾപ്പെടെ ആറുപേരാണ് സംഘത്തിലുള്ളത്. എം.ടി.എം കവർച്ചക്കേസിൽ മുഖ്യപ്രതികളിലൊരാളായ ആർ.കെ.പുരം പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അസുലൂബ് ഖാൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
Next Story