Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:01 PM IST Updated On
date_range 21 Jun 2017 3:01 PM ISTവ്യാജമദ്യം, മയക്കുമരുന്ന്; കർശന നടപടിയുമായി എക്സൈസ്
text_fieldsbookmark_border
ആലപ്പുഴ: വ്യാജമദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള എക്സൈസ് പരിശോധനകൾ ശക്തിപ്പെടുത്തുമെന്ന് എക്സൈസ് വകുപ്പ്. അനധികൃത മദ്യത്തിെൻറ ഉൽപാദനവും വിതരണവും തടയുന്നതിന് ജില്ലതല ജനകീയ കമ്മിറ്റി യോഗത്തിൽ ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമീഷണർ റിപ്പോർട്ട് അവതരിപ്പിച്ചു. ആലപ്പുഴ ടൗണിെല വെള്ളക്കിണർ, സക്കരിയ ബസാർ, കുതിരപ്പന്തി ഭാഗങ്ങളിൽ മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും വിപണനം വ്യാപകമാകുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിൽ 6014 റെയ്ഡുകൾ നടത്തി. പരിശോധനയുടെ അടിസ്ഥാനത്തിൽ 1294 അബ്കാരിക്കേസുകളും 178 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്യുകയും 1532 പേരെ പ്രതികളായി ചേർക്കുകയും ചെയ്തു. വിവിധ കേസുകളിൽ 1473 പേരെ അറസ്റ്റ് ചെയ്തു. 419 ലിറ്റർ സ്പിരിറ്റ്, 439 ലിറ്റർ ചാരായം, 1283 ലിറ്റർ വിദേശമദ്യം, 9077 ലിറ്റർ കോട, 22.69 കിലോ കഞ്ചാവ്, 63 ലിറ്റർ അരിഷ്ടം, 377 ലിറ്റർ ബിയർ, 287 ലിറ്റർ കള്ള്, 5137 പാക്കറ്റ് ഹാൻസ്, 309 പാക്കറ്റ് ബീഡി, 397 പാക്കറ്റ് സിഗരറ്റ്, 108 കിലോ പുകയില ഉൽപന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. 17,725 വാഹന പരിശോധന നടത്തി. 34 വാഹനം പിടിച്ചെടുത്തു. കായൽ ടൂറിസവുമായി ബന്ധപ്പെട്ട് 14 കേസ് വിവിധ റേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട് പരാമർശിക്കുന്നു. ഓണക്കാല വിപണി ലക്ഷ്യമിട്ട് മദ്യത്തിെൻറയും മറ്റു ലഹരിവസ്തുക്കളുടെയും കടത്ത് തടയുന്നതിന് എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ ശക്തമായി നടത്താൻ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷൽ സ്ൈട്രക്കിങ് ഫോഴ്സുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യണം മാന്നാർ: രാത്രിയുടെ മറവിൽ ബുധനൂരിൽ മുഖംമൂടി ധരിച്ച് വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അടക്കമുള്ള വനിത അംഗങ്ങൾ ജില്ല പൊലീസ് ചീഫിന് പരാതി നൽകി. കഴിഞ്ഞ 15ന് രാത്രിയിൽ ചെറുമക്കളോടൊപ്പം കിടന്നുറങ്ങിയ വീട്ടമ്മയെ കമ്പിവടി ഉൾപ്പെടെയുള്ള മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുഷ്പലത മധു, പഞ്ചായത്ത് അംഗങ്ങളായ നിർമല ഗോവിന്ദൻ, രാകേന്ദു രാജേഷ്, ശ്രീദേവി, ഗീത മോഹൻ, അംബിക കുറുപ്പ്, ജയശ്രീ, അനശ്വര എന്നിവരാണ് പരാതി നൽകിയത്. വൈദ്യുതി മുടങ്ങും അരൂർ: എരമല്ലൂർ തോട്ടപ്പള്ളി, കാക്കത്തുരുത്ത്, എരമല്ലൂർ, പിള്ളമുക്ക് മുതൽ റോഡ് ഗാർഡൻസ് വരെ ദേശീയപാതയുടെ ഇരുവശവും ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. മുഹമ്മ: കെ.എസ്.ഇ.ബി മുഹമ്മ സെക്ഷൻ പരിധിയില്‍ ആര്യക്കര ട്രാന്‍സ്‌ഫോര്‍മറില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story