Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:31 AM GMT Updated On
date_range 21 Jun 2017 9:31 AM GMTഭർത്താവിെൻറ മർദനമേറ്റ് യുവതിക്ക് പരിക്ക്
text_fieldsbookmark_border
ചാരുംമൂട്: ദമ്പതികൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് ഭാര്യക്ക് തലക്ക് ഗുരുതര പരിക്ക്. നൂറനാട് പണയിൽ വല്യപറമ്പിൽ സിജിക്കാണ് (36) ഭർത്താവ് രമേശിെൻറ അടിയേറ്റ് പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ സിജിയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ചയായിരുന്നു സംഭവം. വീട്ടിൽവെച്ച് രമേശും സിജിയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സിജിയെ തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. രമേശിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. സിജിയുടെ സഹോദരെൻറ പരാതിയെത്തുടർന്നാണ് നടപടി. മാവേലിക്കര സി.ഐ പി. ശ്രീകുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മെഗാ മെഡിക്കൽ ക്യാമ്പ് നാളെ പല്ലന: പനി മുക്ത ഹരിപ്പാട് പദ്ധതിയുടെ ഭാഗമായി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തും കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ തൃക്കുന്നപ്പുഴ കുമ്പളത്ത് ഒാഡിറ്റോറിയത്തിൽ നടക്കും. വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യമായി ടെസ്റ്റുകളും മരുന്നും ക്യാമ്പിൽ ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ബി. അമ്മിണി അറിയിച്ചു.
Next Story