Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:27 AM GMT Updated On
date_range 21 Jun 2017 9:27 AM GMTകോടിയേരിക്കെതിരെ എ.ഐ.വൈ.എഫ്
text_fieldsbookmark_border
കൊച്ചി: പുതുവൈപ്പ് സമരക്കാരെ മർദിച്ചത് പ്രധാനമന്തിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തീവ്രവാദികള്‍ നുഴഞ്ഞുകയറിയത് കൊണ്ടാണെന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന തെറ്റിദ്ധാരണജനകവും അവാസ്തവവുമാണെന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി. കഴിഞ്ഞ 17ന് മോദി വരുന്നതിെൻറ തലേദിവസവും 19ന് പ്രധാനമന്ത്രി പോയതിനുശേഷവുമാണ് മർദനം നടന്നത്. വാസ്തവം ഇതാണെന്നിരിക്കെ പ്രതികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനും സമരക്കാരെ ആക്ഷേപിക്കാനുമാണ് ഇത്തരത്തിലെ പ്രസ്താവന ഉതകൂ. എ.ഐ.വൈ.എഫ് നേതാക്കളെ അടക്കം അതിക്രൂരമായാണ് പൊലീസ് തല്ലിയത്. ഇത്തരത്തിെല ബാലിശ പ്രസ്താവന ഇടതുപക്ഷനേതാക്കള്‍ക്ക് ചേർന്നതല്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്നും ജില്ല പ്രസിഡൻറ് അഡ്വ. മനോജ് കൃഷ്ണനും സെക്രട്ടറി എൻ. അരുണും അറിയിച്ചു.
Next Story