Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടക്കൊച്ചിയിൽ മുഖംമൂടി...

ഇടക്കൊച്ചിയിൽ മുഖംമൂടി ആക്രമണം; കടയുടമയെ വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
പള്ളുരുത്തി: ഇടക്കൊച്ചി പാമ്പായ്മൂലക്ക് സമീപത്തെ വസ്ത്രവ്യാപാരശാലയിൽ കയറി ഉടമയെ വെട്ടിപ്പരിക്കേൽപിച്ചു. അരൂർ സ്വദേശി ബാലസുബ്രഹ്മണ്യമാണ് (35) കാലിലും കൈക്കും വയറിലും വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്നത്. കൈ അറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഹഡ്സൺ ഹെയ്ൽ എന്ന വ്യാപാരശാലയിലാണ് ആക്രമണം നടന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. രണ്ട് ഇരുചക്രവാഹനത്തിലായി എത്തിയ നാലുപേരാണ് കൃത്യം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരും ഹെൽമറ്റ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഇവരിൽ രണ്ടുപേരാണ് കടക്കുള്ളിൽ കയറി കൃത്യം നടത്തിയത്. രണ്ടുപേർ പുറത്ത് നിൽക്കുകയുമായിരുന്നു. പരിക്കേറ്റ ബാലസുബ്രഹ്മണ്യത്തെ എറണാകുളം സ്പെഷലിസ്റ്റ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story