Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമധ്യമേഖല തപാൽ...

മധ്യമേഖല തപാൽ അദാലത്ത്​

text_fields
bookmark_border
കൊച്ചി: ജൂൺ 28 ന് രാവിലെ 11ന് ഗാന്ധിനഗർ മാവേലി റോഡിലെ പോസ്റ്റ്മാസ്റ്റർ ജനറൽ ഒാഫിസിൽ നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകൾക്കുകീഴിൽ വരുന്ന പോസ്റ്റ് ഒാഫിസുകളിലെ തപാൽസേവനങ്ങൾ, കൗണ്ടർ സേവനങ്ങൾ, സേവിങ്സ് ബാങ്ക്, മണിേയാർഡർ തുടങ്ങിയവ സംബന്ധിച്ച പരാതികൾ പരിഗണിക്കും. മുമ്പ് പരിഗണിച്ച പരാതികൾ അയക്കേണ്ടതില്ല. ആക്ഷേപങ്ങളും പരാതികളും വി. നാരായണൻകുട്ടി, അസി. ഡയറക്ടർ (പബ്ലിക് ഗ്രീവൻസസ്), ഒാഫിസ് ഒാഫ് ദി പോസ്റ്റ്മാസ്റ്റർ ജനറൽ, സെൻട്രൽ റീജനൽ, കൊച്ചി 682020 എന്ന വിലാസത്തിൽ ജൂൺ 21 നോ അതിനുമുേമ്പാ ആയി ലഭിക്കത്തക്കവിധത്തിൽ അയക്കണം. പരാതി അയക്കുന്ന കവറിനു മുകളിൽ 'റീജനൽ ഡാക്ക് അദാലത്ത് ജൂൺ 2017' എന്ന് രേഖപ്പെടുത്തണം.
Show Full Article
TAGS:LOCAL NEWS
Next Story