Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവോവാദി ആരോപണം...

മാവോവാദി ആരോപണം പിൻവലിക്കണം^പൊമ്പി​ൈള ഒരു​ൈമ

text_fields
bookmark_border
മാവോവാദി ആരോപണം പിൻവലിക്കണം-പൊമ്പിൈള ഒരുൈമ മാവോവാദി ആരോപണം പിൻവലിക്കണം-പൊമ്പിൈള ഒരുൈമ കൊച്ചി: മാവോവാദിബന്ധം ആരോപിച്ച് പൊമ്പിൈള ഒരുൈമ സംഘാടകനും സഹയാത്രികനുമായ മനോജ് ജയിംസിനെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസെടുക്കുകയും ചെയ്ത നടപടി ടാറ്റ-ഹാരിസൺ കോർപറേറ്റുകളെ സംരക്ഷിക്കാനാണെന്ന് ഭൂ അധികാര സംരക്ഷണസമിതിയും പൊമ്പിൈള ഒരുൈമയും വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇൗ മാസം 15ന് അറസ്റ്റ് ചെയ്ത മനോജിനെ പൊമ്പിൈള ഒരുൈമ പ്രവർത്തകരും ഭൂ അധികാര സംരക്ഷണസമിതി പ്രവർത്തകരും ഇടപെട്ട് ജാമ്യത്തിൽ ഇറക്കുകയായിരുന്നു. രാഷ്ട്രീയമായി വിയോജിക്കുന്നവർക്കെതിരെ കള്ളക്കേസും യു.എ.പി.എയും ചുമത്തി പൊലീസ് സംവിധാനം ദുരുപയോഗം ചെയ്യുന്ന സർക്കാർ നടപടി പുനരാരംഭിക്കുകയാണെന്നാണ് അറസ്റ്റ് വ്യക്തമാക്കുന്നതെന്ന് സമിതി കൺവീനർ എം. ഗീതാനന്ദൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ടാറ്റയും ഹാരിസണും അനധികൃതമായി കൈവശംവെക്കുന്ന അഞ്ചുലക്ഷേത്താളം ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള രാജമാണിക്യം റിപ്പോർട്ട് അട്ടിമറിക്കാൻ നിയമ സെക്രട്ടറിതന്നെ രംഗത്തുവന്നിട്ടുണ്ട്. രാജമാണിക്യം റിപ്പോർട്ട് അട്ടിമറിക്കാനുള്ള സർക്കാറി​െൻറ ആസൂത്രിത നീക്കത്തി​െൻറ ഭാഗമായാണ് ഭൂമി ആവശ്യപ്പെടുന്ന തൊഴിലാളികളെ മാവോവാദം ആരോപിച്ച് ജയിലിലടക്കുന്നത്. കള്ളക്കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് 26ന് ഹൈകോടതി ജങ്ഷനിൽ പൗരാവകാശ സത്യഗ്രഹം സംഘടിപ്പിക്കും. 25ന് രാവിലെ 10ന് എറണാകുളം കാക്കനാട് യൂത്ത് ഹോസ്റ്റലിൽ ഭൂസമര കൺവെൻഷനും ഭൂ അധികാര സംരക്ഷണസമിതിയുടെ ഏകദിന ശിൽപശാലയും നടക്കും. മനോജ് ജയിംസ്, കെ. സന്തോഷ്കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story