Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:50 AM GMT Updated On
date_range 2017-06-20T15:20:52+05:30അടിയന്തരാവസ്ഥയുടെ 42ാം വാർഷികം രണ്ടാം സ്വാതന്ത്ര്യസമരമായി ആചരിക്കും
text_fieldsആലപ്പുഴ: അടിയന്തരാവസ്ഥയുടെ 42ാം വാർഷികം രണ്ടാം സ്വാതന്ത്ര്യസമരമായി ആചരിക്കാൻ അടിയന്തരാവസ്ഥ പീഡിതരുടെ അസോസിയേഷൻ (അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്‌ടിംസ്) ജില്ല കമ്മിറ്റി തീരുമാനിച്ചു. ആലപ്പുഴ ഐശ്വര്യ ഒാഡിറ്റോറിയത്തിൽ 27ന് വൈകീട്ട് നാലിന് വാർഷികാചരണവും പൊതുസമ്മേളനവും നടത്തും. 25 അംഗ സ്വാഗതസംഘവും രൂപവത്കരിച്ചു. ചെയർമാനായി ഡോ. ഇ. കൃഷ്ണൻ നമ്പൂതിരിയെയും ജനറൽ കൺവീനറായി കെ.സി. ജാനകിറാമിനെയും തെരഞ്ഞെടുത്തു. പൊതുസമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എം. രാജശേഖര പണിക്കർ, ഭാരതീയ വിചാരകേന്ദ്രം റിസർച് സെൻറർ അക്കാദമിക് ഡീൻ ഡോ. കെ.എൻ. മധുസൂദനൻ പിള്ള തുടങ്ങിയവർ പെങ്കടുക്കും. അഭിനന്ദിച്ചു ആലപ്പുഴ: ഡിഗ്രി പ്രൈവറ്റ് രജിസ്ട്രേഷൻ 2017-18 അക്കാദമിക് വർഷം മുഴുവൻ തുടരാൻ തീരുമാനിച്ച കേരള സർവകലാശാല സിൻഡിക്കേറ്റിനെ പാരലൽ കോളജ് അസോസിയേഷൻ, പാരലൽ കോളജ് സംരക്ഷണ സമിതി ജില്ല കമ്മിറ്റികൾ അഭിനന്ദിച്ചു. പാരലൽ വിദ്യാർഥികൾക്ക് അനുകൂലമായ നിലപാട് സർവകലാശാല സ്വീകരിക്കുന്നതിന് സഹായിച്ച ഭരണ-പ്രതിപക്ഷ നേതാക്കളെയും വിദ്യാർഥി സംഘടനകളെയും അഭിനന്ദിച്ചു. ജില്ല പ്രസിഡൻറ് കെ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ശ്യാമപ്രസാദ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സിബി ജോർജ്, വൈസ് പ്രസിഡൻറ് വർക്കി മാത്യു എന്നിവർ സംസാരിച്ചു. യു.ഡി.എഫ് നേതൃയോഗം ഇന്ന് ആലപ്പുഴ: യു.ഡി.എഫ് ജില്ല കമ്മിറ്റി ഭാരവാഹികൾ, നിയോജകമണ്ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ജില്ല നേതൃയോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആര്‍.എസ്.പി ജില്ല കമ്മിറ്റി ഒാഫിസില്‍ ചേരുമെന്ന് ചെയര്‍മാന്‍ എം. മുരളിയും കണ്‍വീനര്‍ അഡ്വ. ബി. രാജശേഖരനും അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
Next Story