Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:47 AM GMT Updated On
date_range 20 Jun 2017 9:47 AM GMTസ്വര്‍ണ തിളക്കവുമായി ആര്യാട് സ്വദേശി ഐ.എസ്.ആർ.ഒയിലേക്ക്
text_fieldsbookmark_border
ആര്യാട് (ആലപ്പുഴ): ബഹിരാകാശ ശാസ്ത്രത്തില്‍ സ്വര്‍ണ മെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായ ആര്യാട് സ്വദേശി ഐ.എസ്.ആർ.ഒയിലേക്ക്. ആലപ്പുഴ ആര്യാട് പഞ്ചായത്ത് ഗുരുപുരം കൈതപ്പറമ്പില്‍ ജില്‍ജോ കെ. മോന്‍സിയാണ് തിരുവനന്തപുരം ഇന്ത്യന്‍ ബഹിരാകാശ സങ്കേതിക കേന്ദ്രത്തില്‍ ബി.ടെക് ഏവിയോണിക്‌സ് (വിമാനത്തിെൻറ ഇലക്ട്രോണിക്‌സ്) പരീക്ഷയില്‍ ഒന്നാം റാങ്ക് വാങ്ങി സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. വൈദ്യപരിശോധന കൂടി കഴിഞ്ഞാല്‍ ഐ.എസ്.ആർ.ഒയില്‍ ശാസ്ത്രജ്ഞനാകും ഈ ആര്യാട്കാരൻ. ആര്യാട് ലൂഥറന്‍സ് സ്‌കൂളിലെ പ്രധാന അധ്യാപകനായ മോന്‍സിയുടെയും ഈ സ്‌കൂളിലെ അധ്യാപിക ലിസമ്മയുടെയും മകനാണ് ജില്‍ജോ. ജെ.ഇ.ഇ, ഐ.ഐ.ടി പ്രവേശന പരീക്ഷകളിലെ വിജയത്തിെൻറ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ബഹിരാകാശ സാങ്കേതിക കേന്ദ്രത്തില്‍ ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുന്നത്. ആലപ്പുഴ മാതാ സ്‌കൂളില്‍ ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം കേരള എൻജിനീയറിങ്ങില്‍ 55-ാം റാങ്ക് ജില്‍ജോക്ക് ലഭിച്ചിരുന്നു. സഹോദരന്‍ സില്‍ജോയും എന്‍ജിനീയറാണ്.
Next Story