Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകത്രികയുമായി വന്ന...

കത്രികയുമായി വന്ന ബാർബർമാർക്ക് മെട്രോയിൽ കയറാൻ കഴിഞ്ഞില്ല

text_fields
bookmark_border
കൊച്ചി: മെട്രോയിൽ കത്രികയുമായി എത്തിയ ബാർബർ ജോലി ചെയ്യുന്നവർക്ക് യാത്ര ചെയ്യാനായില്ല. ആയുധങ്ങളൊന്നും വണ്ടിയിൽ കയറ്റാൻ അനുവദിക്കില്ലെന്നതിനാൽ ഇവർക്കു പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. പാലാരിവട്ടം സ്റ്റേഷനിലെത്തി ടിക്കറ്റെടുത്ത ശേഷം സുരക്ഷ പരിശോധനക്ക് എത്തിയപ്പോഴാണ് കത്രിക അനുവദിക്കില്ലെന്ന് അറിയിച്ചത്. ജോലിയുടെ ഭാഗമായുള്ളതാണെന്ന് പറഞ്ഞെങ്കിലും ആയുധങ്ങളെല്ലാം നിയമ വിരുദ്ധമാണെന്ന് അറിയിക്കുകയായിരുന്നു. എങ്കിൽ തങ്ങൾ യാത്ര െചയ്യുന്നില്ലെന്ന് പറഞ്ഞ് അവർ മടങ്ങി. ടിക്കറ്റ് തുക അധികൃതർ തിരികെ നൽകുകയും ചെയ്തു. ഇവർ പരാതിപ്പെടാതിരുന്നതിനാൽ സംഭവം വിവാദത്തിന് വഴിവെച്ചില്ല. സ്കാനറിൽ പരിശോധന നടത്തുമ്പോൾ മൂർച്ചയേറിയ ആയുധങ്ങളൊന്നും അനുവദിക്കില്ല എന്നതിനാലാണ് അവരെ ഒഴിവാക്കേണ്ടിവന്നതെന്ന് പാലാരിവട്ടം മെട്രോ സ്റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story