Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:46 AM GMT Updated On
date_range 20 Jun 2017 9:46 AM GMTജനതാദൾ (യു) ജില്ല കമ്മിറ്റി യോഗം
text_fieldsbookmark_border
കൊച്ചി: പുതുെവെപ്പിൽ സമരക്കാരെ പൊലീസ് തല്ലിച്ചതച്ച നടപടിയെ ജനതാദൾ (യു) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജനകീയ സമരത്തെ തല്ലിക്കെടുത്താൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് നടപടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ജനകീയ പ്രശ്നങ്ങളെ ജനപക്ഷത്തുനിന്നും കണ്ട് മനസ്സിലാക്കി അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് അഗസ്റ്റിൻ കോലഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.ജെ. സോഹൻ, റോയി- ബി.തച്ചേരി, എം. ബാവ, വി.എസ്. ശ്രീജിത്ത്, പി.ജെ. ജോസി, എം. ടി. സോമൻ, ജെസൺ പാനിക്കുളങ്ങര, എം.വി. ലോറൻസ്, സി.ജെ. ഉമ്മൻ, പ്രഫ. ജോസ് പാലാട്ടി, കെ.കെ.സുഗതൻ എന്നിവർ സംസാരിച്ചു. തമ്പി ചെള്ളാത്ത് സ്വാഗതവും അഷറഫ് ചെങ്ങമനാട് നന്ദിയും പറഞ്ഞു.
Next Story