Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:44 AM GMT Updated On
date_range 20 Jun 2017 9:44 AM GMTനിയമസഭാസമിതി: തെളിവെടുപ്പ് യോഗം മാറ്റിെവച്ചു
text_fieldsbookmark_border
കൊച്ചി: കേരളനിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ജൂണ്‍ 22 രാവിലെ 11-ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന തെളിവെടുപ്പ് യോഗവും പുതുവൈപ്പ് സന്ദര്‍ശനവും മാറ്റിെവച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം: നിയമസഭാസമിതി സിറ്റിങ് ഇന്ന് കൊച്ചി: നിയമസഭയുടെ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച സമിതി ചൊവ്വാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സാമൂഹ്യനീതി, സമിതി ആരോഗ്യകുടുംബക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്ത്രീകൾ, കുട്ടികള്‍, വികലാംഗര്‍ എന്നിവരുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്നും സന്നദ്ധ സംഘടനകളില്‍നിന്നും പരാതി സ്വീകരിക്കും. തുടര്‍ന്ന് കാക്കനാട്ടുള്ള ഗവണ്‍മെൻറ് ജുവനൈല്‍ ഹോമുകള്‍ സന്ദര്‍ശിക്കും. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമസമിതി; ജില്ല സന്ദര്‍ശനം ജൂണ്‍ 21ന് കൊച്ചി: കേരള നിയമസഭയുടെ പട്ടികജാതി/വർഗ ക്ഷേമസമിതി ജൂണ്‍ 21ന് ജില്ല സന്ദര്‍ശിക്കും. ജൂണ്‍ 21ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലയില്‍നിന്ന് സമിതിക്ക് ലഭിച്ച ഹരജികളിന്മേല് വിശകലനം നടത്തുകയും പട്ടികജാതി/വർഗ വിഭാഗക്കാരില്‍നിന്നും അവരുടെ സംഘടനാ പ്രതിനിധികളില്‍നിന്നും പരാതി സ്വീകരിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story