Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഹാരാജാസ് കോളജ്​ ബിരുദ...

മഹാരാജാസ് കോളജ്​ ബിരുദ പ്രവേശനം: രണ്ടാം അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ബിരുദ പ്രവേശനത്തിന് രണ്ടാം അലോട്ട്‌മ​െൻറ് കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇക്കണോമിക്‌സ്, േകാമേഴ്‌സ്, സയന്‍സ് വിദ്യാര്‍ഥികള്‍ ജൂണ്‍ 20-ന് ഉച്ചക്ക് 12ന് മുമ്പും മറ്റു വിഭാഗങ്ങളില്‍ പേരു വന്നവർ 21-ന് ഉച്ചക്ക് 12-ന് മുമ്പും അതത് ഡിപ്പാര്‍ട്മ​െൻറുകളില്‍ രേഖകളും ഫീസും സഹിതം റിപ്പോര്‍ട്ട് ചെയ്യണം. ഭവന നിര്‍മാണ ധനസഹായം കൊച്ചി: പട്ടികജാതി വികസന വകുപ്പി​െൻറ ഭവന നിര്‍മാണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികമാകാത്തവരും സ്വന്തമായി പഞ്ചായത്ത് പ്രദേശത്ത് മൂന്ന് സ​െൻറ്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ ഒന്നര സ​െൻറ് ഭൂമി കൈവശമുള്ളവരും വിവാഹിതരും ആയിരിക്കണം. അപേക്ഷ, ജാതി, കുടുംബ വാര്‍ഷിക വരുമാനം, സ്വന്തം പേരിലുള്ള ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, വാസയോഗ്യമായ ഭവനം ഇല്ല എന്ന സര്‍ട്ടിഫിക്കറ്റ്, തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ധനസഹായം ലഭിച്ചിട്ടില്ല എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൗ മാസം 28-ന് മുമ്പ് അതത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഗ്രാമ/വാര്‍ഡ് സഭ പട്ടിക പ്രകാരം പരിഗണിച്ച ശേഷം പുതിയ അപേക്ഷകരെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും. വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story