Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:36 AM GMT Updated On
date_range 20 Jun 2017 9:36 AM GMTറോഡ് കൈയേറിയുള്ള കച്ചവടം ദുരിതമാകുന്നു
text_fieldsbookmark_border
എടത്തല: ഗതാഗതക്കുരുക്ക് രൂക്ഷമായ പുക്കാട്ടുപടി ജങ്ഷനില്‍ റോഡ് കൈയേറിയുള്ള കച്ചവടം ജനങ്ങള്‍ക്ക് ദുരിതമാകുന്നതായി പരാതി. ജങ്ഷന് സമീപത്തെ കനാല്‍ റോഡ് കൈയേറി നടത്തുന്ന ഹോട്ടല്‍ ഇതുവഴി വാഹനങ്ങളിലോ കാല്‍നടയായോ സഞ്ചരിക്കാകാത്തവിധത്തില് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ജങ്ഷനു സമീപത്താണ് ഹോട്ടലിെൻറ മുന്വശമെങ്കിലും പിറകുവശത്തുള്ള ഹോട്ടലിെൻറ അടുക്കള പ്രവര്‍ത്തിക്കുന്നത് കനാല്‍ റോഡ് കൈയേറിയാണ്. നാളുകള്‍ക്കുമുമ്പ് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് റോഡ്വികസന ഫണ്ടുപയോഗിച്ച് ടൈല്‍പാകിയ റോഡാണ് ഇത്. മഴക്കലമായതോടെ റോഡിലേക്ക് ടാര്‍പ്പോളീന്‍ വലിച്ചുകെട്ടിയാണ് ഹോട്ടലിെൻറ പ്രവര്‍ത്തനം. ഇതേ തുടര്‍ന്നുള്ള ഹോട്ടല്‍ മാലിന്യവും ഈ റോഡിലാണ് ഉപേക്ഷിക്കുന്നതും. റോഡിെൻറ മറ്റുഭാഗങ്ങള്‍ ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമാണ്. ഇവിടങ്ങളില്‍ വ്യാജമദ്യവും കഞ്ചാവുകച്ചവടവും തകൃതിയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. െപാലീസ് പട്രോളിങ് നടത്താറുണ്ടെങ്കിലും ഇത്തരക്കാരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. കൈയേറ്റം ഒഴിപ്പിച്ച് സഞ്ചാരം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story