Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:35 AM GMT Updated On
date_range 20 Jun 2017 9:35 AM GMTവായന ദിനാചരണം
text_fieldsbookmark_border
ആലുവ: എടയപ്പുറം എസ്.എന്‍.ഡി.പി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായന ദിനാചരണത്തിെൻറ ഭാഗമായി പി.എന്‍. പണിക്കര്‍ അനുസ്മരണം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് എടയപ്പുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് സി.കെ. ജയന്‍ അധ്യക്ഷത വഹിച്ചു. പി.എസ്. അഭിജിത്ത്, ജിതു മോഹന്‍, സിദ്ധാര്‍ഥ്, ശ്രേയസ് എന്നിവര്‍ കവിത പാരായണം നടത്തി. പി.എം. അയൂബ്, സി.കെ. കൃഷ്ണന്‍, എന്‍.സി. വിനോജ്, ടി.കെ. ശാന്തകുമാര്‍, വല്‍സല വേണുഗോപാല്‍, എം.കെ. വേണുഗോപാല്‍, എം.ബി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥശാല ജോ. സെക്രട്ടറി സി.ഡി. ബാബു സ്വാഗതവും സി.എസ്. അജിതന്‍ നന്ദിയും പറഞ്ഞു. ആലുവ: വാഴക്കുളം ബ്ലോക്ക് വികസന വിദ്യാകേന്ദ്രത്തിെൻറ നേതൃത്വത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അംഗം അബ്‌ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സി.കെ. മുംതാസ് ഉദ്ഘാടനം ചെയ്തു. പ്രശ്‌നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്ക് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷറീന ബഷീര്‍ സമ്മാനം നൽകി. ബ്ലോക്ക് കോഒാഡിനേറ്റര്‍ പി.വി. ഉദയബാബു നന്ദിയും പറഞ്ഞു. ആലുവ: ഉളിയന്നൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ വായന വാരാഘോഷം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഭദ്രാദേവി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നിഷ ബിജു അധ്യക്ഷത വഹിച്ചു. കൊടുവഴങ്ങ ബാലകൃഷ്ണന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻറ് എം.കെ. അബൂബക്കര്‍ വായന പതിപ്പ് പ്രകാശനം ചെയ്തു. എം.പി.ടി.എ പ്രസിഡൻറ് ബീന ഉണ്ണി, ഫൈസല്‍, പ്രധാനാധ്യാപിക എം.കെ. ഉഷാകുമാരി, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിനിധികളായ എം.ബി. ജലീല്‍, സി.എസ്. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
Next Story