Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:58 AM GMT Updated On
date_range 19 Jun 2017 8:58 AM GMTകളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങുന്ന പഴ്സ് െപാലീസിൽ ഏൽപിച്ച് ഓട്ടോ ഡ്രൈവർമാർ
text_fieldsbookmark_border
(പടം) മാന്നാർ: റോഡിൽ കിടന്ന് കിട്ടിയ പണവും മറ്റു രേഖകളുമടങ്ങിയ പഴ്സ് ഓട്ടോറിക്ഷ ഡ്രൈവർമാർ പൊലീസിന് കൈമാറി സത്യസന്ധത തെളിയിച്ചു. മാന്നാർ സ്റ്റോർ ജങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവർമാരായ അനിൽ, സുഗതൻ, അരുൺദേവ് എന്നിവരാണ് എസ്.ഐ കെ. ശ്രീജിത്തിനെ പഴ്സ് ഏൽപിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് റോഡിൽ കിടന്ന പഴ്സ് ഇവരുടെ കണ്ണിൽപെട്ടത്. നോക്കിയപ്പോൾ പണവും മറ്റ് രേഖകളും ഉണ്ടെന്ന് മനസ്സിലായി. ഉടൻ മൂവരും മാന്നാർ പൊലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. പഴ്സിൽനിന്ന് ലഭിച്ച ഒരു രസീതിൽ വി. വിനീതാകുമാരിയുടെ പേരിൽ ചെങ്ങന്നൂർ ആലാനെടുവരംകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിട്ടി സ്ഥാപനത്തിൽ ഈ മാസം ആറിന് 20ാം തീയതിലെ ഒമ്പതാമത് തവണക്ക് 7500 രൂപ ഒടുക്കിയിരിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി മുടങ്ങും മണ്ണഞ്ചേരി: കെ.എസ്.ഇ.ബി മുഹമ്മ സെക്ഷന്‍ പരിധിയില്‍ മുഹമ്മ ജെട്ടി, കണിയാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെയും പൊന്നാട് മനയത്തുശ്ശേരി ട്രാന്‍സ്ഫോര്‍മറില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story