Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:58 AM GMT Updated On
date_range 19 Jun 2017 8:58 AM GMTപള്ളിപ്പുറത്ത് മോഷണപരമ്പര; നാല് വീട്ടുകാർക്ക് സ്വർണവും പണവും നഷ്ടപ്പെട്ടു 16 വീട്ടിൽ മോഷണശ്രമം
text_fieldsbookmark_border
പൂച്ചാക്കൽ: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മൂന്ന് വാർഡിെല ഇരുപതോളം വീടുകളിൽ മോഷണപരമ്പര. നാലിടത്ത് മോഷണം വിജയിച്ചപ്പോൾ 16 വീട്ടിലെ ശ്രമം പാളി. സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. മിക്ക വീട്ടിലും ആളുകൾ ശബ്ദം കേട്ട് ഉണർന്നതിനെത്തുടർന്നാണ് ശ്രമം പരാജയപ്പെട്ടത്. 13-ാം വാർഡ് കുത്തികാട്ട് മേരിക്കുട്ടിയുടെ വീട്ടിൽനിന്ന് രണ്ടേകാൽ പവെൻറ മാലയാണ് കവർന്നത്. കണ്ടത്തിപ്പറമ്പിൽ പാപ്പച്ചെൻറ വീട്ടിൽനിന്ന് 7500 രൂപയും തളയും വളയും നഷ്ടപ്പെട്ടു. ഒമ്പതാം വാർഡ് മാന്നനാട്ട് നികർത്തിൽ ഷൈജുവിെൻറ വീടിെൻറ വാതിൽ തകർത്ത് അകത്ത് കടന്ന സംഘം കുട്ടികളുടെ ചെറിയ മൂന്ന് സ്വർണമോതിരവും കവർന്നു. പത്താം വാർഡിൽ കണിയത്ത് പ്രകാശെൻറ പഴ്‌സ് മോഷ്ടാക്കൾ കൊണ്ടുപോയി. ഇതിൽ 1000 രൂപയുണ്ടായിരുന്നു. പത്താം വാർഡിൽതന്നെ നികർത്തിൽ സുരേഷ്, പാട്ടച്ചിറ മണിയിൻ, നികർത്തിൽ ശാരദ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. 16-ാം വാർഡിൽ കേളമംഗലം പള്ളിക്ക് കിഴക്ക് പെരുന്തനാെവളി ഹരീഷ്, വാഴപ്പഴത്തിൽ ദിവാകരൻ, കോപ്പുഴ ലാലി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഒമ്പതാം വാർഡിൽ ഒറ്റപ്പുന്ന ഐ.ടി.സി.ക്ക് സമീത്തൈ കറുകപ്പറമ്പിൽ രാജു, മാന്നനാട്ട് നികർത്തിൽ ഷൈജു, വടക്കുംകര തയ്യേഴത്ത് പാലത്തിന് പടിഞ്ഞാറ് അരുൺ നിവാസിൽ സുരേന്ദ്രൻ, തയ്യേഴത്ത് തറയിൽ മോഹൻദാസ്, ചക്കുംകേരി റോയി എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. വീടിെൻറ പുറത്തേക്കുള്ള വാതിലും ജനലും ഇളക്കിയായിരുന്നു എല്ലാ മോഷണശ്രമവും. കരിങ്കൽ െവച്ചശേഷം കമ്പിപ്പാര ഉപയോഗിച്ച് വാതിലും ജനലും ഇളക്കുകയായിരുന്നു. ഇങ്ങനെ ചെയ്തപ്പോൾ പലയിടത്തും വാതിലിെൻറ ഓടാമ്പലും കൊളുത്തും ഇളകിപ്പോയി. ചിലയിടത്ത് വാതിൽ തകരുകയും ചെയ്തു. രാത്രിതന്നെ പ്രദേശവാസികളും വിവരം അറിഞ്ഞെത്തിയ ചേർത്തല പൊലീസും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ബർമുഡ ധരിച്ച രണ്ടുപേരാണ് മോഷണത്തിനെത്തിയതെന്നാണ് നാട്ടുകാരിൽനിന്നുള്ള വിവരമെന്ന് ചേർത്തല എസ്.ഐ സി.സി. പ്രതാപചന്ദ്രൻ പറഞ്ഞു. ചേർത്തല പൊലീസ് അന്വേഷണം തുടങ്ങി. വിവാദ ഭൂമിയിടപാട്: മുന്‍ പ്രസിഡൻറ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വഞ്ചനക്കുറ്റത്തിന് കേസ് ചേര്‍ത്തല: ശ്രീകണ്ഠമംഗലം സഹകരണബാങ്കിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ വിവാദ ഭൂമിയിടപാടില്‍ മുന്‍ പ്രസിഡൻറ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തു. കോൺഗ്രസ് നേതാവ് ആർ. ശശിധരന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെയാണ് ഐ.പി.സി 420 വകുപ്പ് പ്രകാരം മുഹമ്മ പൊലീസ് കേസെടുത്തത്. ബാങ്ക് അംഗമായ തണ്ണീര്‍മുക്കം പഞ്ചായത്ത് 16-ാം വാര്‍ഡില്‍ വള്ളവശേരി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് കേസ്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് യോഗ്യമല്ലാത്ത വസ്തു അമിതവില നല്‍കി ബാങ്കിന് വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതിയും ക്രമക്കേടും നടന്നതായാണ് പരാതി. ഭൂമി ഇടപാടില്‍ ബാങ്കിന് 14.40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി സഹകരണവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുക ഭരണസമിതി അംഗങ്ങളില്‍നിന്ന് ഈടാക്കാന്‍ സഹകരണ ജോയൻറ് രജിസ്ട്രാര്‍ ഉത്തരവിടുകയും ചെയ്തു. നിലവില്‍ സസ്‌പെന്‍ഷനിലുള്ള ഭരണസമിതിയിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും ഉത്തരവുപ്രകാരമുള്ള സർചാര്‍ജ് ബാധകമാണ്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാണ് ബാങ്ക്. ----------
Next Story