Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:54 AM GMT Updated On
date_range 19 Jun 2017 8:54 AM GMTപുതുതലമുറ സെലക്ടിവ് വായനക്കാർ
text_fieldsbookmark_border
കൊച്ചി: ആശയവിനിമയത്തിന് മൊബൈൽ ഉൾപ്പെടെയുള്ളവ ഉപയോഗിക്കുേമ്പാഴും വായനക്ക് കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് എറണാകുളം പബ്ലിക് ലൈബ്രറിയിലെ തിരക്ക് സാക്ഷ്യപ്പെടുത്തുന്നു. വിവിധ പുസ്തകങ്ങൾ എടുക്കാൻ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ നൂറുകണക്കിന് പേരാണ് ദിവസവും എത്തുന്നത്. ചെറിയ കുട്ടികൾക്ക് കോമിക്സ് പുസ്തകങ്ങളോടും മുതിർന്നവർക്ക് ആത്മീയപരമായ പുസ്തകങ്ങൾ, ജീവചരിത്രം, യാത്രവിവരണങ്ങൾ എന്നിവയോടുമാണ് താൽപര്യം. പഠനസംബന്ധമായ കാര്യങ്ങൾക്ക് കൂടുതൽ സമയം െചലവഴിക്കുന്നതുകൊണ്ട് 14-17 വയസ്സുള്ളവർ ലൈബ്രറിയിൽ വരുന്നത് കുറവാണ്. ബിരുദവിദ്യാർഥികൾ പാഠഭാഗങ്ങൾ വിശകലനം ചെയ്യാനും ചർച്ചയാകുന്ന പുസ്തകങ്ങൾ എടുക്കാനും ലൈബ്രറിയിൽ വരുന്നു. പരന്ന വായനയേക്കാൾ പുതുതലമുറക്ക് താൽപര്യം സെലക്ടിവായ വായനയാണ്. കെ.ആർ. മീര, അരുന്ധതി റോയി എന്നിവരുടെ പുസ്തകങ്ങൾക്കാണ് പുതുതലമുറ വായനക്കാരിൽ കൂടുതൽ പേർക്കും താൽപര്യം. എം.ടി. വാസുദേവൻ നായർ, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ്, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ പുസ്തകങ്ങളാണ് ആവർത്തിച്ച് വായിക്കുന്നതും എടുക്കുന്നതും. പഠനസംബന്ധമായി പ്രോജക്ട് തയാറാക്കാനും അസൈൻമെൻറ് ചെയ്യാനും കുട്ടികൾ പുസ്തകങ്ങൾ റഫർ ചെയ്യാൻ വരുന്നു. ഇംഗ്ലീഷ് ക്ലാസിക് പുസ്തകങ്ങേളാട് എല്ലാ തലമുറയിലെ വായനക്കാർക്കും പ്രിയമാണ്. ഷേക്സ്പിയർ, ഡിക്കൻസ്, ചോസർ, തോമസ് ഹാർഡി എന്നിവരുടെ പുസ്തകങ്ങൾക്ക് ആരാധകർക്ക് മാറ്റമില്ലാതെ തുടരുന്നു. ഫിക്ഷൻ, നോവൽ, കവിത എന്നിവ ഇംഗ്ലീഷ് ക്ലാസിക് പുസ്തകങ്ങേളാടുള്ള വായനക്കാരുടെ താൽപര്യം ഒരുകാലത്തും കുറഞ്ഞിട്ടില്ല. പൗലോ കൊയ്ലോ, ചേതൻ ഭഗത് തുടങ്ങിയ പുതുതലമുറ എഴുത്തുകാരുടെ പുസ്തകം അന്വേഷിച്ച് വരുന്നവരും കുറവല്ല. മലയാളസാഹിത്യത്തിൽ നോവലിൽ ടി.ഡി. രാമകൃഷ്ണൻ, ബെന്യാമിൻ എന്നിവരുടെ പുസ്തകങ്ങൾ ചോദിച്ചുവരുന്നവർ ഏറെയാണ്. ഇ-വായനക്ക് ആളുകൾ കുറവാണ്. പുസ്തകവായനക്ക് സമയം കിട്ടാത്തവരാണ് ഇ-റീഡിങ് ആശ്രയിക്കുന്നത്. പുസ്തകവായനയുടെ ആസ്വാദനം ഇ-റീഡിങ് വഴിലഭിക്കില്ലെന്നത് വായനക്കാരെ പിന്തിരിപ്പിക്കുന്നു. കൂട്ടുകുടുംബത്തിൽനിന്ന് അണുകുടുംബത്തിലേക്ക് സമൂഹം ചേക്കേറിയതും വായനയിൽ മാറ്റമുണ്ടായിട്ടുണ്ട്. സ്ത്രീകൾ ആശ്രയിച്ചിരുന്ന ലഘുവായന പുസ്തകങ്ങൾക്ക് പകരം സ്വീകരണമുറിയിലെ ടി.വി സീരിയലുകളിൽ ആസ്വാദനം കണ്ടെത്തുന്നതായി എറണാകുളം പബ്ലിക് ലൈബ്രറി സിനിയർ ലൈബ്രേറിയൻ വി.ജി. രാമചന്ദ്രൻ പറയുന്നു.
Next Story